ദീപികയുടെ ഛപാകിന് നികുതി വേണ്ടെന്ന് മധ്യപ്രദേശ്-ഛത്തീസ്ഗഡ് സർക്കാരുകൾ

ഭോപ്പാൽ: ദീ​പി​ക പ​ദു​ക്കോ​ണ്‍ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ബോ​ളി​വു​ഡ് ചി​ത്രം ഛപാ​കിന് നികുതി വേണ്ടെന്ന് മധ്യപ്രദേശ്-ഛത്തീസ്ഡഡ് സർക്കാരുകൾ. ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് ചിത്രത്തിന് ഇരുസംസ്ഥാനങ്ങളും നികുതി ഒഴിവാക്കി നൽകിയത്.

ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ല​ക്ഷ്മി അ​ഗ​ർ​വാ​ളി​ന്‍റെ ജീ​വി​ത​ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി മേ​ഘ്ന ഗു​ൽ​സാ​ർ ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണു ഛപാ​ക്. മാ​ല​തി എ​ന്നാ​ണ് ദീ​പി​ക അ​വ​ത​രി​പ്പി​ക്കു​ന്ന കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. വി​ക്രം മാ​സി​യാ​ണു നാ​യ​ക​ൻ. 2005-ലാ​ണ് ല​ക്ഷ്മി അ​ഗ​ർ​വാ​ളി​നെ​തി​രേ ആ​സി​ഡ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

Related posts