കുട്ടനാട് ഉപതെരഞ്ഞെടുപ്പ്; സ്ഥാ​നാ​ർ​ഥി​യെ പി.​ജെ. ജോ​സ​ഫ് തീ​രു​മാ​നി​ക്കു​മെ​ന്ന് സി.​എ​ഫ്. തോ​മ​സ്

മ​ങ്കൊ​ന്പ്: കു​ട്ട​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​യെ കേ​ര​ള കോ​ണ്‍​ഗ്ര​സ് വ​ർ​ക്കി​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വം പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നും എം​എ​ൽ​എ​യു​മാ​യ സി.​എ​ഫ്. തോ​മ​സ്. രാ​മ​ങ്ക​രി​യി​ൽ ചേ​ർ​ന്ന പാ​ർ​ട്ടി നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ലെ ഇ​തു​വ​രെ​യു​ള്ള കീ​ഴ്വ​ഴ​ക്ക​മ​നു​സ​രി​ച്ച് പാ​ർ​ട്ടി ചെ​യ​ർ​മാ​നാ​ണ് സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.

2011 ലും, 2016 ​ലും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലാ​യി പി.​ജെ. ജോ​സ​ഫി​നു ന​ൽ​കി​യി​രു​ന്ന സീ​റ്റാ​ണ് കു​ട്ട​നാ​ട്.
അ​ന്ന് പി.​ജെ. ജോ​സ​ഫ് ആ​ണ് കു​ട്ട​നാ​ട്ടി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ നി​ശ്ച​യി​ച്ച​ത്. പാ​ർ​ട്ടി ചെ​യ​ർ​മാ​നാ​യി​രു​ന്ന കെ.​എം.​മാ​ണി പ്ര​ഖ്യാ​പി​ച്ചു. 2011 ൽ ​കേ​ര​ളാ കോ​ണ്‍​ഗ്ര​സു​ക​ളു​ടെ ല​യ​ന​ത്തെ​ത്തു​ട​ർ​ന്ന് ഡോ.​കെ​സി. ജോ​സ​ഫി​നെ കു​ട്ട​നാ​ട്ടി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കി. അ​ദ്ദേ​ഹം പാ​ർ​ട്ടി വി​ട്ടു​പോ​യ​തി​നെ​ത്തു​ട​ർ​ന്ന് 2016ൽ ​ജേ​ക്ക​ബ് എ​ബ്ര​ഹാ​മി​നെ സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ചു.

ഇ​തി​ന്‍റെ തു​ട​ർ​ച്ച ത​ന്നെ ഇ​ത്ത​വ​ണ​യും ന​ട​ക്കും. ഇ​തു സാ​മാ​ന്യ ബോ​ധ​മു​ള്ള ആ​ർ​ക്കും മ​ന​സി​ലാ​കും. ഇ​തി​ന്‍റെ പേ​രി​ൽ ആ​രും വ​ഴ​ക്കു​ണ്ടാ​ക്കി​യി​ട്ടു കാ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ളി​ൽ കു​ട്ട​നാ​ട്ടി​ലെ സീ​റ്റി​ൽ കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം സ്ഥാ​നാ​ർ​ഥി ത​ന്നെ മ​ൽ​സ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തോ​ട് ആ​രും വി​യോ​ജി​പ്പു പ്ര​ക​ടി​പ്പി​ച്ചി​ട്ടി​ല്ല. കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി നേ​തൃ​ത്വം അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള കാ​ര്യ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് എ​ബ്ര​ഹാം, തോ​മ​സ്.​എം.​മാ​ത്തു​ണ്ണി, വ​ർ​ഗീ​സ് എ​ബ്ര​ഹാം, എ​ൻ.​അ​ജി​ത് രാ​ജ്, പ്ര​കാ​ശ് പ​ന​വേ​ലി, സാ​ബു തോ​ട്ടു​ങ്ക​ൽ, ബൈ​ജു താ​യ​ങ്ക​രി, ഷേ​ർ​ളി ജോ​ർ​ജ്, ബീ​നാ റ​സാ​ക് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts