മ​ത്സ്യ​ബ​ന്ധ​ന വ​ല​യി​ൽ കു​ടു​ങ്ങി ഉ​ടു​മ്പ് സ്രാ​വ്; ഹാർബറിൽ എത്തിച്ചപ്പോൾ കാഴ്ചക്കാരുടെ തിരക്ക്; വില കേട്ടപ്പോൾ കൂട്ട ഞെട്ടൽ

വൈ​പ്പി​ൻ: ഉ​ടു​ന്പ് സ്രാ​വ് എ​ന്ന് വി​ളി​പ്പേ​രു​ള്ള കൂ​റ്റ​ൻ മ​ത്സ്യം മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ന്‍റെ വ​ല​യി​ൽ കു​ടു​ങ്ങി. മു​ന​ന്പം മി​നി​ഫി​ഷിം​ഗ് ഹാ​ർ​ബ​റി​ൽ​നി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​പോ​യ ബോ​ട്ടി​നാ​ണ് സ്രാ​വ് ല​ഭി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ഹാ​ർ​ബ​റി​ൽ അ​ടു​ത്ത ബോ​ട്ടി​ൽ​നി​ന്നും വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് സ്രാ​വ് ഇ​റ​ക്കി​യ​ത്. സ്രാ​വ് ഇ​റ​ക്കി​യ​തോ​ടെ ഹാ​ർ​ബ​ർ നി​റ​യെ കാ​ഴ്ച​ക്കാ​രെ​ക്കൊ​ണ്ട് നി​റ​ഞ്ഞു.

ക​റു​ത്ത ദേ​ഹ​ത്ത് നി​റ​യെ വെ​ളു​ത്ത പു​ള്ളി​ക​ളു​ള്ള സ്രാ​വി​നു ഏ​താ​ണ്ട് 1000 കി​ലോ തൂ​ക്ക​വും 12 അ​ടി​യോ​ളം നീ​ള​വും വ​രും. ര​ണ്ട് വ​ശ​ങ്ങ​ളി​ലും മു​തു​കി​ലും ചി​റ​കു​ള്ള സ്രാ​വി​ന്‍റെ ത​ല പ​ര​ന്ന​താ​ണ്. വീ​തി​യേ​റി​യ വാ​യാ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. കാ​ര്യ​മാ​യ വി​ല​യി​ല്ലാ​ത്ത ഇ​ത് 26000 രൂ​പ​ക്കാ​ണ് ലേ​ല​ത്തി​ൽ പോ​യ​ത്.

Related posts