ഏ​ഴ​ടി​യോ​ളം നീളം! കി​ട​പ്പു​മു​റി​യി​ൽ നി​ന്നും രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി

കൊ​ട്ടി​യൂ​ർ: കൊ​ട്ടി​യൂ​ർ അ​ട​യ്ക്കാ​ത്തോ​ട് ‌വീ​ടി​ന​ക​ത്തു കി​ട​പ്പു​മു​റി​യി​ൽ നി​ന്നും രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി. വെ​ണ്ട​ക്കി​ൻ ചാ​ലി​ലെ ചേ​ര​ൻ​ചാ​ലി​ൽ സ​ന്തോ​ഷി​ന്‍റെ വീ​ട്ടി​ലെ ബെ​ഡ്‌​റൂ​മി​ൽ നി​ന്നാ​ണു ഏ​ഴ​ടി​യോ​ളം നീ​ള​മു​ള്ള രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി​യ​ത് പാ​മ്പി​നെ ക​ണ്ട​തി​നെ തു​ട​ർ​ന്നു വീ​ട്ടു​കാ​ർ വ​നം വ​കു​പ്പി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

റാ​പി​ഡ് റെ​സ്പോ​ൻ​ഡ്‌​സ് ടീം ​അം​ഗ​മാ​യ നി​ധീ​ഷ് ചാ​ലോ​ടെ​ത്തി​യാ​ണു രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി​യ​ത്. ബീ​റ്റ് ഫോ​റെ​സ്റ്റ് ഓ​ഫീ​സ​ർ ച​ന്ദ്ര​ൻ, മ​നോ​ജ്‌ മാ​ധ​വ​ൻ, ഷൈ​ജി​ത് പു​തി​യ പു​ര​യി​ൽ, മു​ര​ളി എ​ന്നി​വ​ർ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. നി​ധീ​ഷ് പി​ടി​കൂ​ടു​ന്ന 34 മ​ത്തെ രാ​ജ​വെ​മ്പാ​ല​യാ​ണി​ത്.

Related posts