പ​ണി​മു​ട​ക്ക് ദി​ന​ത്തി​ൽ ക​ള്ള് ന​ല്കി​യി​ല്ല;  ജീവനക്കാരനെ ചുറ്റികയ്ക്ക് അടിച്ചു പരിക്കേൽപ്പിച്ചു; കുമരകത്ത് നടന്ന സംഭവം ഇങ്ങനെ…


കു​മ​ര​കം: പ​ണി​മു​ട​ക്ക് ദി​ന​ത്തി​ൽ ക​ള്ള് ന​ല്കി​യി​ല്ല. ഷാ​പ്പ് ജീ​വ​ന​ക്കാ​ര​നു ചു​റ്റി​ക​യ്ക്ക് അ​ടി​യേ​റ്റു. തി​രു​വാ​ർ​പ്പ് കൊ​ച്ചു പാ​ലം ഷാ​പ്പി​ലെ ജീ​വ​ന​ക്കാ​ര​ൻ കി​ളി​രൂ​ർ ത​ന്പി​ത്ത​റ മോ​ഹ​ന​നാ(60)ണ് ​ചു​റ്റി​ക​യ്ക്കു​ള്ള അ​ടി​യേ​റ്റ് ക​യ്യി​ലെ എ​ല്ല് ഒ​ടി​ഞ്ഞ​ത്.

സം​ഭ​വ​ത്തി​ൽ മോ​ഹ​നനെ മ​ർ​ദി​ച്ച തി​രു​വാ​ർ​പ്പ് മാ​ധ​വ​ശേ​രി ശി​ശു​പാ​ല​നെ (56) കു​മ​ര​കം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ്യാ​ഴാ​ഴ്ച ഷാ​പ്പി​ൽ നി​ന്നും ജോ​ലി ക​ഴി​ഞ്ഞു മ​ട​ങ്ങി​യ മോ​ഹ​ന​നെ കൊ​ച്ചു പാ​ല​ത്തി​നു സ​മീ​പം കാ​ത്തു നി​ന്ന് ശി​ശു​പാ​ല​ൻ ചു​റ്റി​ക​യ്ക്ക് അ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് കു​മ​ര​കം പോ​ലീ​സ് പ​റ​ഞ്ഞു.

Related posts