വി​വാ​ഹദി​വ​സം സം​ഭാ​വ​നപ്പ​ണം ക​വ​ർ​ന്ന ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ;  പ്രതികളെ കുടുക്കിയത് ഓഡിറ്റോറിയത്തിൽ സിസിടിവി


ഹ​രി​പ്പാ​ട്: വി​വാ​ഹ​ദി​വ​സം സം​ഭാ​വ​ന​യാ​യി കി​ട്ടി​യ പ​ണം മോ​ഷ്ടി​ച്ച ര​ണ്ട് പ്ര​തി​ക​ളെ തൃ​ക്കു​ന്ന​പ്പു​ഴ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​രാ​ൾ ഒ​ളി​വി​ലാ​ണ്. ആ​ല​പ്പു​ഴ കാ​ഞ്ഞി​രം​ചി​റ ക​നാ​ൽ വാ​ർ​ഡ് ബം​ഗ്ലാ​വ് പ​റ​ന്പി​ൽ മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, ആ​ല​പ്പു​ഴ മം​ഗ​ലം പു​തു​വ​ൽ ആ​ന്‍റ​പ്പ​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഒ​ളി​വി​ലു​ള​ള പ്ര​തി ആ​ന്‍റ​പ്പ​ന്‍റെ മ​ക​നാ​ണ്.

1,61,000 രൂ​പ​യാ​ണ് ഇ​വ​ർ മോ​ഷ്ടി​ച്ചെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ മാ​സം 22 ന് ​തൃ​ക്കു​ന്ന​പ്പു​ഴ പ​ള്ളി​പ്പാ​ട്ടു മു​റി കാ​ട്ടാ​ശേ​രി പ​ടീ​റ്റ​തി​ൽ കു​ഞ്ഞു​മോ​ന്‍റെ മ​ക​ളു​ടെ വി​വാ​ഹം ന​ട​ന്ന കു​ന്പ​ള​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​ണ് സം​ഭ​വം ന​ട​ന്ന​ത്.പ്ര​തി​ക​ൾ സം​ഭാ​വ​ന ന​ൽ​കു​ന്ന സ്ഥ​ല​ത്തെ​ത്തി ബു​ക്കി​ൽ എ​ഴു​തി​ക്കാ​നെ​ന്ന മ​ട്ടി​ൽ മേ​ശയ്​ക്ക് സ​മീ​പം നി​ന്ന് മോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. വി​വാ​ഹ​ശേ​ഷം പ​ണം എ​ണ്ണി നോ​ക്കി​യ​പ്പോ​ഴാ​ണ് കു​റ​വ് ക​ണ്ടെ​ത്തി​യ​ത്. ത​ലേ​ദി​വ​സം വീ​ട്ടി​ൽ സം​ഭാ​വ​ന​യാ​യി കി​ട്ടി​യ പ​ണം ഒ​രു ക​വ​റി​ൽ മേ​ശ​യി​ൽ വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഈ ​തു​ക​യാ​ണ് മോ​ഷ​ണം പോ​യ​ത്.

‌ഓ​ഡി​റ്റോ​റി​യ​ത്തി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ച​ത്. തൃക്കു​ന്ന​പ്പു​ഴ എ​സ്ഐ കെ.​വി. ആ​ന​ന്ദ​ബാ​ബു, എ​സ്ഐ പി.​എ. മു​ഹ​മ്മ​ദ് നി​സാ​ർ, എ​എ​സ്ഐ ജ​യ​ച​ന്ദ്ര​ൻ, സി​പി​ഓ മാ​രാ​യ ആ​ർ.​പ്രേം​ജി​ത്ത്, കെ.​ഇ. ഷാ​ജ​ഹാ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts