പെരുമ്പാവൂർ: ഒറ്റയ്ക്കു താമസിക്കുന്ന വയോധികയെ അര്‍ധരാത്രി വീടുകയറി ആക്രമിച്ചെന്ന് പരാതി. കോടനാട് കുറിച്ചിലക്കോട് സ്വദേശിയായ വയോധികയാണ് പെരുമ്പാവൂര്‍ കുറിച്ചിലക്കോട് സ്വദേശി ജോസിനെതിരേ പോലീസിൽ പരാതി നൽകിയത്.
വാതില്‍ തുറക്കാന്‍ വേണ്ടി ഭീഷണിപ്പെടുത്തിയതായും ചവിട്ടിത്തുറക്കാന്‍ ശ്രമിച്ചു നടക്കാതെ വന്നപ്പോള്‍ ജനലില്‍ കൂടി കൈയില്‍ കടന്നുപിടിച്ചതായും പറയുന്നു. സംഭവത്തില്‍ ഉടന്‍ നടപടിയെടുക്കാന്‍ ആലുവ റൂറല്‍ എസ്പിക്കും കോടനാട് സിഐക്കും കൊച്ചി റേഞ്ച് ഡിഐജി കാളിരാജ് മഹേഷ് കുമാര്‍ നിര്‍ദേശം നല്കി.
എട്ടുവര്‍ഷം മുമ്പു മൂത്ത മകന് മരിച്ചശേഷം ഒറ്റയ്ക്കാണ് പരാതിക്കാരി കോടനാട്ടെ വീട്ടില്‍ താമസിക്കുന്നത്. മകള്‍ വിവാഹിതയാണ്. ടൈപ്പ് വണ്‍ ഇന്‍സുലിന്‍ പ്രമേഹ രോഗിയായ ഇളയ മകന് ചികില്‍സാര്‍ഥം കൊച്ചിയിലാണു താമസിക്കുന്നത്.