വൈ​ലോ​ങ്ങ​ര​യി​ലെ റേ​ഷ​ൻ ക​ട​യി​ലെ​ത്തി​യ​തു പു​ഴു​വ​രി​ച്ച പ​ച്ച​രി; ഇ​വി​ടെ​യു​ള്ള 49 ചാ​ക്കി​ന്‍റെ​യും അ​വ​സ്ഥ ഇ​തു​ത​ന്നെ​

അ​ങ്ങാ​ടി​പ്പു​റം: മൂ​ന്നു​മാ​സ​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷം റേ​ഷ​ൻ ക​ട​യി​ലെ​ത്തി​യ പ​ച്ച​രി ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത​ത്. ചാ​ക്ക് തു​റ​ന്നു നോ​ക്കി​യ​പ്പോ​ൾ പു​ഴു​വ​രി​ച്ച നി​ല​യി​ലാ​ണ് അ​രി കാ​ണ​പ്പെ​ട്ട​ത്. അ​ങ്ങാ​ടി​പ്പു​റം വൈ​ലോ​ങ്ങ​ര​യി​ലെ റേ​ഷ​ൻ ക​ട​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ പ​ച്ച​രി ചാ​ക്ക് തു​റ​ന്നു നോ​ക്കി​യ​പ്പോ​ഴു​ള്ള കാ​ഴ്ച​യാ​ണി​ത്. പാ​ല​ക്കാ​ട്ടു നി​ന്നെ​ത്തി​യ 49 ചാ​ക്ക് പ​ച്ച​രി ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത വി​ധ​ത്തി​ൽ കേ​ടു​വ​ന്നി​രി​ക്കു​ക​യാ​ണ്.

പ​രി​ശോ​ധി​ക്കാ​തെ അ​രി ക​യ​റ്റി​വി​ടു​ന്ന​തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​വി​ടെ​യു​ള്ള 49 ചാ​ക്കി​ന്‍റെ​യും അ​വ​സ്ഥ ഇ​തു​ത​ന്നെ​യാ​ണ്. പാ​ല​ക്കാ​ട്ടു നി​ന്നു വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടാ​ണ് അ​ങ്ങാ​ടി​പ്പു​റ​ത്തേ​ക്കും പെ​രി​ന്ത​ൽ​മ​ണ്ണ മു​നി​സി​പ്പാ​ലി​റ്റി​യി​ലേ​ക്കു​ള്ള പ​ച്ച​രി പ​രി​യാ​പു​രം ഗോ​ഡൗ​ണി​ൽ ഇ​റ​ക്കി​യ​ത്. റേ​ഷ​ൻ ക​ട​യി​ൽ മൂ​ന്നു മാ​സ​ത്തി​നു ശേ​ഷ​മെ​ത്തി​യ പ​ച്ച​രി വാ​ങ്ങാ​നെ​ത്തി​യ​വ​ർ ചാ​ക്ക് പെ​ട്ടി​ച്ച​പ്പോ​ൾ അ​ന്പ​ര​ക്കു​ക​യാ​യി​രു​ന്നു.

ഒ​ന്നോ ര​ണ്ടോ ചാ​ക്കി​ൽ മാ​ത്ര​മാ​ണ്് പു​ഴു​ക്ക​ട്ട​യെ​ന്നു ക​രു​തി ആ​ശ്വ​സി​ച്ച​വ​രെ​ല്ലാം 49 ചാ​ക്കി​ലെ​യും പു​ഴു​ക്ക​ളെ ക​ണ്ടു നി​രാ​ശ​യോ​ടെ മ​ട​ങ്ങി. അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ മി​ക്ക റേ​ഷ​ൻ ക​ട​ക​ളി​ലു​മു​ള്ള പ​ച്ച​രി​യു​ടെ അ​വ​സ്ഥ ഇ​തു ത​ന്നെ​യാ​ണ്.

കേ​ടു​വ​ന്ന പ​ച്ച​രി​യി​റ​ക്കി പാ​വ​പ്പെ​ട്ട​വ​രെ വ​ഞ്ചി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​രെ​ന്നു ആ​ക്ഷേ​പം ശ​ക്ത​മാ​യി​ട്ടു​ണ്ട്. കാ​ലാ​വ​ധി ക​ഴി​ഞ്ഞ 2017 -2018 വ​ർ​ഷം അ​ട​യാ​ള​പ്പെ​ടു​ത്തി​യ ലേ​ബ​ലി​ലു​ള്ള പ​ച്ച​രി​യാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്. റേ​ഷ​ൻ ക​ട​ക​ളി​ലേ​ക്കെ​ത്തു​ന്ന അ​രി കാ​ല​പ്പ​ഴ​ക്ക​മേ​റി​യ​താ​ണെ​ന്നു അ​ധി​കൃ​ത​ർ ശ്ര​ദ്ധി​ക്കു​ന്നി​ല്ലെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. അ​ധി​കൃ​ത​ർ​ക്കെ​തി​രെ രം​ഗ​ത്തി​റ​ങ്ങാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.

Related posts