ഇന്ത്യൻ സിനിമയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരമായി വിജയ്. സണ്‍ പിക്ചേഴ്സ് നിർമിക്കുന്ന പുതിയ ചിത്രത്തിൽ വിജയ്യുടെ പ്രതിഫലം 100 കോടിയാണെന്നാണ് റിപ്പോർട്ട്. എ.ആർ. മുരുകദോസ് ആയിരിക്കും ഈ ചിത്രത്തിന്റെ സംവിധായകൻ.
100 കോടി ഒരു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നത് ഇന്ത്യയിൽ ഇതാദ്യമായാണ്. രജനീകാന്താണ് പ്രതിഫലത്തിൽ തൊട്ടുപിന്നിൽ. ദർബാർ എന്ന പുതിയ ചിത്രത്തിന് 90 കോടിയാണ് രജനി പ്രതിഫലം വാങ്ങിയതെന്നാണ് റിപ്പോർട്ട്.
മെർസൽ, സർക്കാർ, ബിഗിൽ എന്നിങ്ങനെ തുടർച്ചയായ മൂന്നു മെഗാഹിറ്റുകൾക്ക് ശേഷമാണ് പുതിയ ചിത്രത്തിനായ് വിജയ് തന്റെ പ്രതിഫലം ഉയർത്തിയിരിക്കുന്നത്. ഹൃഥ്വിക്റോഷൻ, അല്ലുഅർജുൻ എന്നിവരും ഈ ചിത്രത്തിൽ വിജയിനൊപ്പം ഉണ്ടാവുമെന്നറിയുന്നു..