കോവളം: കോവളം ബൈപാസിൽ കെഎസ്ആർടിസി ബസിന്റെ പുറകിൽബൈക്കിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് പരിക്ക്.പരിക്കറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകിയ വിദേശവനിതയുടെ നടപടിയുംശ്രദ്ദേയമായി. ബൈക്ക് യാത്രികരുംകോവളം സ്വദേശികളുമായ യുവാക്കൾക്കാണ് അപകടത്തിൽ പരിക്കേറ്റത്.
ഇന്നലെ രാവിലെ 10.30ഓടെ ബൈപാസിൽ കൊല്ലംതറയിലായിരുന്നു അപകടം. കോവളംബീച്ചിലേയ്ക്ക് പോവുകയായിരുന്ന സിറ്റി ഫാസ്റ്റ് ബസ് റോഡരികിൽആളിറക്കാനായി നിറുത്തിയപ്പോൾ തൊട്ടുപുറകെ എത്തിയ ബൈക്ക് ബസിന്റെ പുറകിൽവന്നിടിക്കുകയായിരുന്നു. ഇടിച്ച് റോഡിലേക്ക് വീണ ഒരാളുടെ ഹെൽമറ്റ്രണ്ടായി പിളർന്നു.അപകടത്തിൽ ഒരാളുടെ കഴുത്തിന് ഗുരുതര പരിക്കേറ്റു.
ഈസമയം ഇതുവഴി കാറിൽ എത്തിയ വിനോദ സഞ്ചാരിയായ വിദേശ വനിത വാഹനം നിറുത്തിഇറങ്ങി പരിക്കേറ്റ ഇരുവർക്കും ഫസ്റ്റ് എയ്ഡ് നൽകി. 108 ആംബുലൻസ് എത്തിയുവാക്കളെ മെഡിക്കൽകോളെജ് ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് ഡോക്ടർകൂടിയായ വിദേശ വനിത സ്ഥലത്ത് നിന്നും പോയത് .