ജ​ന​സം​ഖ്യാ ര​ജി​സ്റ്ററിലെ ച​തി​ക്കു​ഴി കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കി​ല്ല; രാ​ജ്യ​ത്തെ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ആ​ർ​എ​സ്എ​സ് ആ​ഭ്യ​ന്ത​ര ശ​ത്രു​ക്ക​ളെ​പ്പോ​ലെ​യാ​ണു കാ​ണു​ന്ന​തെ​ന്ന് പി​ണാ​യി

കോ​ഴി​ക്കോ​ട്: രാ​ജ്യ​ത്തെ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ആ​ർ​എ​സ്എ​സ് ആ​ഭ്യ​ന്ത​ര ശ​ത്രു​ക്ക​ളെ​പ്പോ​ലെ​യാ​ണു കാ​ണു​ന്ന​തെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കോ​ഴി​ക്കോ​ട്ട് ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ മ​ഹാ റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​ർ ച​തി​ക്കു​ഴി​യാ​ണ്. ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​ർ ത​യാ​റാ​ക്കി​യാ​ലെ പൗ​ര​ത്വ ര​ജി​സ്റ്റ​ർ ത​യാ​റാ​ക്കാ​ൻ ക​ഴി​യൂ. സെ​ൻ​സ​സും ജ​ന​സം​ഖ്യ ര​ജി​സ്റ്റ​റും ത​മ്മി​ൽ വ്യ​ത്യാ​സ​മു​ള്ള​തു​കൊ​ണ്ടാ​ണ് എ​ൻ​ആ​ർ​സി കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കി​ല്ലെ​ന്നു പ​റ​ഞ്ഞ​ത്. മു​സ്ലിം ന്യൂ​ന​പ​ക്ഷ​ത്തി​ന്‍റെ സു​ര​ക്ഷി​ത കോ​ട്ട​യാ​ണ് കേ​ര​ളം. ഇ​വി​ടെ ഒ​രു സം​ഘ​പ​രി​വാ​ർ ഭീ​ഷ​ണി​യും വി​ല​പ്പോ​വി​ല്ല. വ​ർ​ഗീ​വാ​ദി​ക​ളെ​യും തീ​വ്ര​വാ​ദ ശ​ക്തി​ക​ളെ​യും മാ​ത്ര​മാ​ണു ന​മ്മ​ൾ മാ​റ്റി നി​ർ​ത്തു​ന്ന​തെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

മോ​ദി സ​ർ​ക്കാ​ർ ആ​ർ​എ​സ്എ​സ് ന​യ​മാ​ണു ന​ട​പ്പാ​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ആ​ർ​എ​സ്എ​സ് ആ​ഭ്യ​ന്ത​ര ശ​ത്രു​ക്ക​ളെ​പ്പോ​ലെ കാ​ണു​ന്നു. ബി​ജെ​പി സ​ർ​ക്കാ​ർ മു​സ്ലിം വി​ഭാ​ഗ​ത്തെ പ്ര​ത്യേ​ക ല​ക്ഷ്യ​ത്തോ​ടെ കാ​ണു​ന്നു. ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ർ എ​ന്ന​ത് ആ​ർ​എ​സ്എ​സ് അ​ജ​ണ്ട​യാ​ണ്. ഒ​രു വി​ഭാ​ഗ​ത്തെ പൗ​ര​ത്വ​ത്തി​ൽ നി​ന്ന് എ​ങ്ങ​നെ ഒ​ഴി​വാ​ക്കാം എ​ന്ന​താ​ണ് അ​വ​രു​ടെ ല​ക്ഷ്യ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.

ഒ​രു​മി​ച്ചു​നി​ന്നാ​ൽ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി റ​ദ്ദാ​ക്കേ​ണ്ടി വ​രും. സെ​ൻ​സ​സി​ന​പ്പു​റം ഒ​രു സെ​ന്‍റി​മീ​റ്റ​ർ പോ​ലും സ​ർ​ക്കാ​ർ മു​ന്നോ​ട്ടു പോ​കി​ല്ല. ഒ​രു ത​ര​ത്തി​ലു​ള്ള ഭീ​ഷ​ണി​യും ന​മ്മു​ടെ നാ​ട്ടി​ൽ ചെ​ല​വാ​കി​ല്ല. ഒ​രു​മ​യാ​ണു ന​മ്മു​ടെ ക​രു​ത്തെ​ന്നും ആ​രും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related posts