കൊച്ചി: ശബരിമലയിൽ യുവതികൾ പ്രവേശിക്കണോയെന്ന് ഹിന്ദു മതാചാര്യൻമാരാണ് തീരുമാനിക്കേണ്ടതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. താനോ പിണറായി വിജയനോ അല്ല തീരുമാനിക്കേണ്ടത്. ശബരിമല വിഷയത്തിൽ തോമസ് ഐസക്കുമായി അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലും മരടിലും സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനാണ് ശ്രമിച്ചത്. അത് ഭരണഘടനപരമായ ബാധ്യതയാണെന്നും മന്ത്രി പറഞ്ഞു. മരടിലെ ഫ്ളാറ്റുകള്‍ സന്തോഷത്തോടെയല്ല പൊളിച്ചതെന്നും കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേർത്തു.