അന്പലപ്പുഴ: പൈപ്പ്ലൈൻ പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങൾ പിന്നിടുന്നു. തിരിഞ്ഞു നോക്കാതെ അധികൃതർ. അന്പലപ്പുഴ കച്ചേരിമുക്കിലാണ് ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുന്നത്. കുടിവെള്ളമൊഴുകി ഇവിടെ തോടിനു സമാനമായ അവസ്ഥയായി. അന്പലപ്പുഴ തിരുവല്ല റോഡിനു സമീപം വെള്ളമൊഴുകാൻ തുടങ്ങിയിട്ട് മാസങ്ങൾ പിന്നിടുകയാണ്. എന്നിട്ടും തകരാർ പരിഹരിക്കാൻ വാട്ടർ അഥോറിറ്റി അധികൃതർ ഒരു ശ്രമവും നടത്തിയിട്ടില്ല.
പന്പിംഗ് സമയത്ത് നൂറുകണക്കിന് ലിറ്റർ കുടിവെള്ളമാണ് ഇതിലൂടെ പാഴാകുന്നത്. ആലപ്പുഴ കുടിവെള്ള പദ്ധതിയിൽ ഉൾപെട്ട നിരവധി സ്ഥലങ്ങളിലാണ് ഇത്തരത്തിൽ പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നത്. ഇവിടെ കുടിവെള്ളം കെട്ടിനിൽക്കുന്നതു മൂലം കോടികൾ ചെലവഴിച്ച് നിർമിച്ച അന്പലപ്പുഴ തിരുവല്ല റോഡും തകർന്നിരിക്കുകയാണ്. വേനൽ കനത്തതോടെ കുടിവെള്ളം കിട്ടാൻ ജനം നെട്ടോട്ടമോടുന്പോഴാണ് അധികൃതരുടെ അനാസ്ഥ മൂലം കുടിവെള്ളം പാഴാകുന്നത്.
അന്പലപ്പുഴ: പൈപ്പ്ലൈൻ പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങൾ പിന്നിടുന്നു. തിരിഞ്ഞു നോക്കാതെ അധികൃതർ. അന്പലപ്പുഴ കച്ചേരിമുക്കിലാണ് ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുന്നത്.
കുടിവെള്ളമൊഴുകി ഇവിടെ തോടിനു സമാനമായ അവസ്ഥയായി. അന്പലപ്പുഴ തിരുവല്ല റോഡിനു സമീപം വെള്ളമൊഴുകാൻ തുടങ്ങിയിട്ട് മാസങ്ങൾ പിന്നിടുകയാണ്. എന്നിട്ടും തകരാർ പരിഹരിക്കാൻ വാട്ടർ അഥോറിറ്റി അധികൃതർ ഒരു ശ്രമവും നടത്തിയിട്ടില്ല. പന്പിംഗ് സമയത്ത് നൂറുകണക്കിന് ലിറ്റർ കുടിവെള്ളമാണ് ഇതിലൂടെ പാഴാകുന്നത്.
ആലപ്പുഴ കുടിവെള്ള പദ്ധതിയിൽ ഉൾപെട്ട നിരവധി സ്ഥലങ്ങളിലാണ് ഇത്തരത്തിൽ പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നത്.
ഇവിടെ കുടിവെള്ളം കെട്ടിനിൽക്കുന്നതു മൂലം കോടികൾ ചെലവഴിച്ച് നിർമിച്ച അന്പലപ്പുഴ തിരുവല്ല റോഡും തകർന്നിരിക്കുകയാണ്. വേനൽ കനത്തതോടെ കുടിവെള്ളം കിട്ടാൻ ജനം നെട്ടോട്ടമോടുന്പോഴാണ് അധികൃതരുടെ അനാസ്ഥ മൂലം കുടിവെള്ളം പാഴാകുന്നത്.