ബിജെപി പാക്കിസ്താന്‍റെ ബ്രാൻഡ് അംബാസഡർമാരായി പ്രവർത്തിക്കുകയാണോ ? ബിജെപിക്കെതിരേ ആഞ്ഞടിച്ച് മമത ബാനർജി

കൊ​ൽ​ക്ക​ത്ത: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ നിയമവുമായി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി​ക്കെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ം ഉന്നയിച്ച് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി.

ഇ​ന്ത്യ​ൻ പൗ​ര​ത്വ​മു​ള്ള​വ​രി​ൽ​നി​ന്ന് അ​ത് എ​ടു​ത്തു​മാ​റ്റാ​നും ബി​ജെ​പി​ക്ക് ഫ​ണ്ട് ന​ൽ​കു​ന്ന വി​ദേ​ശി​ക​ൾ​ക്ക് പൗ​ര​ത്വം ന​ൽ​കാ​നു​മാ​ണ് ബി​ജെ​പി​യു​ടെ നീ​ക്ക​മെ​ന്നാണ് മമത ആരോപിക്കുന്നത്. ബി​ജെ​പി​ക്ക് വി​ദേ​ശ ഫ​ണ്ട് ന​ൽ​കി ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ന്ന​വ​ർ​ക്ക് ഇ​ന്ത്യ​ൻ പൗ​ര​ത്വം ന​ൽ​കു​ക എ​ന്ന​താ​ണ് ബിജെപിയുടെ ത​ന്ത്ര​മെ​ന്ന് തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ വി​ദ്യാ​ർ​ഥി വി​ഭാ​ഗം പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ നിയമത്തിനെതിരേ സം​ഘ​ടി​പ്പി​ച്ച മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യവേ മ​മ​ത ബാനർജി ആ​രോ​പി​ച്ചു.​

ഇ​ന്ത്യ​യെ ഇ​ട​യ്ക്കി​ടെ പാ​ക്കി​സ്താ​നു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്ന ബി​ജെ​പി​യു​ടെ നി​ല​പാ​ടി​നെ​യും മമത ചോ​ദ്യം ചെ​യ്തു. പാ​ക്കിസ്താ​നു​മാ​യി എ​ന്തോ ഗൂ​ഢ​മാ​യ ഇ​ട​പാ​ട് ബി​ജെ​പി​ക്കു​ണ്ടാ​കാ​മെ​ന്ന് അ​വ​ർ സം​ശ​യ​മു​ന്ന​യി​ച്ചു.
ബി​ജെ​പി​ക്ക് പാ​കി​സ്താ​നു​മാ​യി ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ഗൂഢ ധാ​ര​ണ​യു​ണ്ടോ ? അ​തോ അ​വ​ർ പാ​കി​സ്താ​ന്‍റെ ബ്രാൻഡ് അം​ബാ​സഡ​ർ​മാ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണോ ? മമത ചോദി ക്കുന്നു.

അ​തി​ഥി​ക​ളോ​ട് എ​ങ്ങ​നെ പെ​രു​മാ​റ​ണ​മെ​ന്ന് ന​മു​ക്ക​റി​യാം. ശ​ത്രു​ക്ക​ളോ​ടു​പോ​ലും നാം ​മാ​ന്യ​മാ​യാ​ണ് പെ​രു​മാ​റു​ന്ന​ത്. എ​ന്നാ​ൽ ന​മ്മു​ടെ പാ​ർ​ട്ടി നേ​താ​ക്ക​ളെ ജ​മ്മു​വോ ഗു​വ​ാഹ​ത്തിയോ സ​ന്ദ​ർ​ശി​ക്കാ​ൻ അ​വ​ർ (ബി​ജെ​പി) അ​നു​വ​ദി​ക്കുന്നില്ലെ​ന്നും മ​മ​ത കു​റ്റ​പ്പെ​ടു​ത്തി.​ പ​ശ്ചി​മ ബം​ഗാ​ളി​ലെ ജ​ന​ങ്ങ​ൾ സു​ര​ക്ഷി​ത​രാ​ണ്. ഇവിടെ അ​വ​ർ ഒ​രു ത​ര​ത്തി​ലു​ള്ള ഭീ​ഷ​ണി​യും നേ​രി​ടു​ന്നി​ല്ലെന്നും മമത വ്യക്തമാക്കി.

പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്ര മോ​ദി ക​ഴി​ഞ്ഞ ദി​വ​സം കൊ​ൽ​ക്ക​ത്ത സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. മ​മ​ത ബാ​ന​ർ​ജി രാ​ജ്ഭ​വ​നി​ലെ​ത്തി പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ നിയമത്തിനെതി രായ പ്ര​തി​ഷേ​ധം കൂ​ടി​ക്കാ​ഴ്ച​യ്ക്കി​ടെ പ്ര​ധാ​ന​മ​ന്ത്രി​യെ അ​റി​യി​ച്ചു​വെ​ന്ന് അ​വ​ർ പി​ന്നീ​ട് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ മമത പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി നിയമത്തിനെ തിരെയുള്ള പ്ര​തി​ഷേ​ധ റാ​ലി​ക്ക് എ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

അതേസമയം, കഴിഞ്ഞ ദിവസം പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രേ ഒ​ത്തു​കൂ​ടി യോ​ഗം ന​ട​ത്തി​യ​പ്പോ​ൾ അ​തി​ൽ പ​ങ്കെ​ടു​ക്കാ​തെ മ​മ​ത മാ​റി നി​ന്ന​ത് വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യി​രു​ന്നു.

Related posts