ചാണകത്തില്‍ കൂടുതല്‍ ഗവേഷണം നടത്തണം! രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ വലിയ ഗുണം ചെയ്യും; ശാസ്ത്രജ്ഞരോട് ബിജെപി നേതാവ്

ന്യൂ​ഡ​ൽ​ഹി: ചാ​ണ​ക​ത്തി​ൽ കൂ​ടു​ത​ൽ ഗ​വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ശാ​സ്ത്ര​ജ്ഞ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ ഗി​രി​രാ​ജ് സിം​ഗ്. 12 സം​സ്ഥാ​ന​ങ്ങ​ളി​ലെ വൈ​സ് ചാ​ൻ​സല​ർ​മാ​രു​ടെ​യും വെ​റ്റ​റി​ന​റി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സം​യു​ക്ത യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പാ​ലു​ത്പാ​ദ​നം ക​ഴി​ഞ്ഞ് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട പ​ശു​ക്ക​ൾ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വ​ലി​യ പ്ര​ശ്ന​മാ​ണ്. ചാ​ണ​ക​ത്തി​ൽ​നി​ന്നും മൂ​ത്ര​ത്തി​ൽ​നി​ന്നും വ​രു​മാ​നം നേ​ടാ​മെ​ന്ന സ്ഥി​തി​യു​ണ്ടാ​യാ​ൽ ക​ർ​ഷ​ക​ർ പ​ശു​ക്ക​ളെ ഉ​പേ​ക്ഷി​ക്കി​ല്ല. പാ​ൽ, ചാ​ണ​കം, മൂ​ത്രം എ​ന്നി​വ​യി​ൽ​നി​ന്നു മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​ൻ ഒ​രു​പാ​ടു സാ​ധ്യ​ത​ക​ളു​ണ്ട്.

അ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ൽ രാ​ജ്യ​ത്തി​ന്‍റെ സ​ന്പ​ദ് വ്യവ​സ്ഥ​യ്ക്ക് വ​ലി​യ ഗു​ണം​ചെ​യ്യും- ഗി​രി​രാ​ജ് സിം​ഗ് പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ൽ ക​ണ്ടു​പി​ടി​ത്തം ന​ട​ത്തി​യാ​ൽ, പ​ശു​ക്ക​ൾ പാ​ലു​ത്പാ​ദ​നം നി​ർ​ത്തി​യാ​ലും ക​ർ​ഷ​ക​ർ​ക്കു വ​രു​മാ​നം നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ജെഎ​ൻ​യു വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ മു​ൻ നേ​താ​വ് ക​ന​യ്യ​കു​മാ​റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി പാ​ർ​ല​മെ​ൻ​റി​ൽ എ​ത്തി​യ നേ​താ​വാ​ണ് ഗി​രി​രാ​ജ് സിം​ഗ്.

Related posts