ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ൽ ക​ട​ന്ന തെ​രു​വു നാ​യ ന​വ​ജാ​ത ശി​ശു​വി​നെ ക​ടി​ച്ചു​കൊ​ന്നു; ആശുപത്രി പ്രവർത്തിച്ചത് നിയമവിരുദ്ധമായി

ല​ഖ്നൗ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​നുള്ളിൽ ക​ട​ന്നുകൂടിയ തെ​രു​വു നാ​യ ന​വ​ജാ​ത ശി​ശു​വി​നെ ക​ടി​ച്ചു​കൊ​ന്നു. ഫ​റൂ​ഖാ​ബാ​ദി​ലെ ആ​കാ​ശ് ഗം​ഗ ആ​ശു​പ​ത്രി​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 8.30നാ​യി​രു​ന്നു സം​ഭ​വം.​

ജി​ല്ലാ മ​ജി​സ്ട്രേ​ട്ടി​ന്‍റെ ഉ​ത്ത​ര​വ​നു​സ​രി​ച്ച് ആ​ശു​പ​ത്രി അ​ട​ച്ചു​പൂ​ട്ടി.​ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജീ​വ​ന​ക്കാ​ര​നാ​യ ര​വി​കു​മാ​ർ ത​ലേ​ന്നാ​ണ് ഭാ​ര്യ കാ​ഞ്ച​നെ പ്ര​സ​വ​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.​ സു​ഖ​പ്ര​സ​വ​മാ​യി​രി​ക്കു​മെ​ന്നു ക​രു​തി​യെ​ങ്കി​ലും സി​സേ​റി​യ​നാ​യി​രു​ന്നു.

പ്ര​സ​വ​ശേ​ഷം കാ​ഞ്ച​നെ മു​റി​യി​ലേ​ക്കു മാ​റ്റി.​ കു​റ​ച്ചു സ​മ​യ​ത്തി​നുശേ​ഷം ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ൽ നി​ന്നു നാ​യ​യെ ഓ​ടി​ക്കു​ന്ന​തു ക​ണ്ടു ചെ​ന്നു​നോ​ക്കി​യ​പ്പോ​ൾ രണ്ടു മ​ണി​ക്കൂ​ർ മു​ൻ​പു മാ​ത്രം പി​റ​ന്ന കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ര​ക്ത​ത്തി​ൽ മു​ങ്ങി നി​ല​ത്തു കി​ട​ക്കു​ക​യാ​യി​രു​ന്നുവെ​ന്ന് ര​വി​കു​മാ​ർ പ​റ​ഞ്ഞു.

ക​ഴു​ത്തി​ലും ഇ​ട​തു ക​ണ്ണി​ലും നെ​ഞ്ചി​ലും ആ​ഴ​ത്തി​ൽ മു​റി​വു​ണ്ടാ​യി​രു​ന്നു.​ പ​രാ​തി​പ്പെ​ടാതി​രി​ക്കാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​ണം വാ​ഗ്ദാ​നം ചെ​യ്തെ​ന്നും ര​വി​കു​മാ​ർ പ​റ​ഞ്ഞു. ​ഇ​തേ​സ​മ​യം, മ​രി​ച്ച​നി​ല​യി​ലാ​ണ് കു​ഞ്ഞ് പി​റ​ന്ന​തെ​ന്ന് ആ​ശു​പ​ത്രി ഉ​ട​മ വി​ജ​യ് പ​ട്ടേ​ൽ പ്ര​തി​ക​രി​ച്ചു.​ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ ഡോ​ക്ട​ർ, ആ​ശു​പ​ത്രി ഉ​ട​മ തു​ട​ങ്ങി​യ​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ആ​ശു​പ​ത്രി​ക്ക് ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലാ​യി​രു​ന്നെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

Related posts