തത്തമംഗലം:ചേന്പൻകുളം പായലും പ്ലാസ്റ്റിക്ക് കുപ്പികളും നിറഞ്ഞ് മലിനമാമാവുന്നതിനാൽ ഉടൻ ശുചീകരണം നടത്തി ഉപയോഗപ്രഥമാക്കണമെന്നതാണ് സമീപവാസികളുടെ ആവശ്യം. ശക്തമായ വേനലിലും കുളത്തിൽ ജലസമൃദ്ധമായിരിക്കും. സമീപ വീടുകളിലുള്ളവർക്ക് കുളിക്കാനും വസ്ത്രങ്ങൾ അലക്കാനും ഈ കുളത്തെയാണ് ആശ്രയിക്കുന്നത്. ഇതിനു പുറമെ ഈ സ്ഥലത്ത് പത്തോളം ബസ്സുകൾ ശുചീകരിക്കുന്നതിനായി ചേന്പൻകുളം ഉപയോഗിച്ചു വരുന്നുണ്ട്.
ചിറ്റൂർ തത്തമംഗലം നഗരസഭയിൽ പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്ന് രണ്ട് വർഷം കഴിഞ്ഞെങ്കിലും കുളങ്ങൾ കനാലുകൾ മറ്റു ജലസംഭരണികളിൽ ഇപ്പോഴും പ്ലാസ്റ്റിക്ക് കുപ്പികൾ വ്യാപിച്ച് കിടപ്പുണ്ട്. പ്ലാസ്റ്റിക് കവറുകൾ വിൽക്കുന്ന വ്യാപാരികളെ പിടികൂടി പിഴയടപ്പിക്കാൻ ഉത്സാഹിക്കുന്ന നഗരസഭ ആരോഗ്യ വിഭാഗം ജലാശയങ്ങളിൽ പ്ലാസ്റ്റിൽ കുപ്പികളും ഇതരമാലിന്യവും തള്ളുന്നവരെ പിടികൂടാൻ വൈമനസ്യം കാണിക്കുന്നതായും ആരോപണമുണ്ട്.
പ്ലാസ്റ്റിക് നിർമാർജന വിഷയത്തിൽ അട്ടിമറി വിജയം അവകാശപ്പെടുന്ന ചിറ്റൂർ തത്തമംഗലം നഗരസഭ പ്രകൃതി വിനാശം വരുത്തുന്ന വിധം ജല ശ്രോതസ്സുകളിൽ പ്ലാസ്റ്റിക്ക് ഉൾപ്പെടെ മലിന്യം തള്ളുന്നവരെ പിടികൂടാൻ മുതിരുന്നില്ലെന്നതും പൊതുജന പരാതിയുണ്ട്.വീടുകളിൽ ഉണ്ടാവുന്ന മാലിന്യം സംഭരിച്ചു സംസ്ക്കരിക്കാൻ വനിതാ ഹരിതസേനയും നഗരസഭ രൂപീകരിച്ചു നടപ്പിലാക്കി കഴിഞ്ഞു.നഗരസഭ പ്രദേശങ്ങളിലെ കനാലുകളിലും ,കാഡാ ചാലുകളിലും ഇപ്പോഴും മാലിന്യം വ്യാപകമായി കാണപ്പെടുന്നുണ്ട്.