ഭോപ്പാൽ: ലക്ഷ്മി ദേവിയുടെ ചിത്രം നോട്ടില്‍ ഉള്‍പ്പെടുത്തിയാല്‍ രൂപയുടെ തകർച്ച മാറിയേക്കാമെന്ന് ബിജെപി എംപി സുബ്രഹ്മണ്യന് സ്വാമി. മധ്യപ്രദേശിലെ ഒരു പരിപാടിയിൽ പങ്കെടുക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം. ഇന്തോനേഷ്യയിലെ കറന്‍സി നോട്ടുകളില്‍ ഗണേശ ഭഗവാന്റെ ചിത്രം ഉള്‍പ്പെടുത്തിയിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തോട് താൻ യോജിക്കുന്നു. എന്നാൽ ഈ ചോദ്യത്തിന് ഉത്തരം നൽകേണ്ടത് പ്രധാനമന്ത്രിയാണ്. താൻ ഇതിൽ മറുപടി പറയേണ്ടതില്ല. ഗണേശ ഭഗവാന് തടസങ്ങള്‍ നീക്കുന്നു. അതുപോലെ രാജ്യത്തെ നോട്ടുകളില്‍ ലക്ഷ്മി ദേവിയുടെ ചിത്രം ഉള്‍പ്പെടുത്തിയാല്‍ രൂപയുടെ വില ചിലപ്പോള്‍ മാറിയേക്കാമെന്നും സുബ്രഹ്മണ്യന് സ്വാമി മറുപടിയായി പറഞ്ഞു.