കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുക, വിപണിയിലെ ചൂഷണം അവസാനിപ്പിക്കുക! ഗൃ​ഹോ​പ​ക​ര​ണം വാങ്ങാൻ വായ്പ നൽകാനൊരുങ്ങി സ​പ്ലൈ​കോ

റോ​​​ബി​​​ൻ ജോ​​​ർ​​​ജ്

കൊ​​​ച്ചി: ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ വി​​​ല്പ​​​ന​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ മു​​​ന്നേ​​റാ​​ൻ ല​​ക്ഷ്യ​​മി​​ട്ട് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ത​​​വ​​​ണ വ്യ​​​വ​​​സ്ഥ​​​യി​​​ൽ വാ​​യ്പാ സൗ​​​ക​​​ര്യം ഏ​​ർ​​പ്പെ​​ടു​​ത്താ​​നൊ​​രു​​ങ്ങു​​ക​​യാ​​ണ് സ​​പ്ലൈ​​കോ. ഇ​​തി​​ന്‍റെ പ്രാ​​​രം​​​ഭ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി വാ​​യ്പ ന​​​ൽ​​​കു​​​ന്ന ഏ​​​താ​​​നും സ്വ​​​കാ​​​ര്യ ക​​​ന്പ​​​നി പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി സ​​​പ്ലൈ​​​കോ അ​​​ധി​​​കൃ​​​ത​​​ർ ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്തി.

സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​മു​​​ഖ ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ ഷോ​​​റൂ​​​മു​​​ക​​​ളി​​​ൽ​​​നി​​​ന്ന് ല​​​ഭി​​​ക്കു​​​ന്ന അ​​​തേ മാ​​​തൃ​​​ക​​​യി​​​ൽ വാ​​യ്പാ സൗ​​​ക​​​ര്യം ഒ​​​രു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണു സ്വീ​​​ക​​​രി​​​ച്ചു​​​വ​​​രു​​​ന്ന​​​ത്. വാ​​യ്പാ സൗ​​​ക​​​ര്യം ഒ​​​രു​​​ക്കാ​​​നാ​​​യാ​​​ൽ കൂ​​​ടു​​​ത​​​ൽ വി​​ല്പ​​ന​​​യും അ​​​തി​​​ലൂ​​​ടെ കൂ​​​ടു​​​ത​​​ൽ ലാ​​​ഭ​​​വും നേ​​​ടാ​​​നാ​​​കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണ് അ​​​ധി​​​കൃ​​​ത​​​ർ.

കു​​​റ​​​ഞ്ഞ ഇ​​​എം​​​ഐ​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ കാ​​​ല​​​ത്തേ​​ക്ക് വാ​​യ്പ ന​​​ൽ​​​കു​​​ന്ന ക​​​ന്പ​​​നി​​​യെ​​​യാ​​​കും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക. കൂ​​​ടു​​​ത​​​ൽ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളെ ആ​​​ക​​​ർ​​​ഷി​​​ക്കു​​​ന്ന​​​തി​​​നും വി​​​പ​​​ണി​​​യി​​​ലെ ചൂ​​​ഷ​​​ണം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി 2019 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ച ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ വി​​​പ​​​ണ​​​ന​​​മാ​​​ണ് പു​​​തി​​​യ ത​​​ല​​​ത്തി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കാ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്.

പ്രാ​​​രം​​​ഭ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം ഏ​​​താ​​​നും ക​​​ന്പ​​​നി​​​ക​​​ൾ ത​​​ങ്ങ​​​ളു​​​ടെ വാ​​യ്പാ വി​​​വ​​​ര​​​ങ്ങ​​​ളും ഇ​​​ത് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളും സം​​​ബ​​​ന്ധി​​​ച്ച കാ​​​ര്യ​​​ങ്ങ​​​ൾ സ​​​പ്ലൈ​​​കോ അ​​​ധി​​​കൃ​​​ത​​​ർ​​​ക്ക് കൈ​​​മാ​​​റി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തു വി​​​ശ​​​ദ​​​മാ​​​യി പ​​​ഠി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് കൂ​​​ടു​​​ത​​​ൽ നേ​​​ട്ടം ല​​​ഭി​​​ക്കു​​​മെ​​​ന്ന് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന ക​​​ന്പ​​​നി​​​യെ​​​യാ​​​കും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക​​​യെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്നു.

ഒ​​​ന്നി​​​ൽ കൂ​​​ടു​​​ത​​​ൽ ക​​​ന്പ​​​നി​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​ണ​​​മോ​​​യെ​​​ന്ന കാ​​​ര്യ​​​വും അ​​​ധി​​​കൃ​​​ത​​​ർ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്നു​​​ണ്ട്. സം​​​സ്ഥാ​​​ന​​​ത്ത് ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത 10 വി​​​ല്പ​​​ന​​​ശാ​​​ല​​​ക​​​ളി​​​ലൂ​​​ടെ ആ​​​രം​​​ഭി​​​ച്ച ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ വി​​​ല്പ​​​ന ചു​​​രു​​​ങ്ങി​​​യ നാ​​​ളു​​​ക​​​ൾ​​​ക്കൊ​​​ണ്ട് ഹി​​​റ്റാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ലോ​​​ണ്‍ സൗ​​​ക​​​ര്യ​​​വും ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ ഒ​​​രു​​​ങ്ങു​​​ന്ന​​​ത്.

എം​​​ആ​​​ർ​​​പി​​​യി​​​ൽ​​​നി​​​ന്നു 40 ശ​​​ത​​​മാ​​​നം​ വ​​​രെ കു​​​റ​​​ഞ്ഞ വി​​​ല​​​യി​​​ലാ​​​ണ് സ​​​പ്ലൈ​​​കോ​​​യു​​​ടെ ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ വി​​​ല്പ​​ന. വ്യാ​​​പാ​​​രം വ​​​ർ​​​ധി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ക​​​ഴി​​​ഞ്ഞ ഓ​​​ണ​​​ത്തി​​​നും ക്രി​​​സ്മ​​​സി​​​നും പ്ര​​​ത്യേ​​​ക ഫെ​​​യ​​​ർ ന​​​ട​​​ത്തി. ഏ​​​താ​​​നും നാ​​​ളു​​​ക​​​ൾ​​​ക്ക് മു​​​ന്പാ​​​ണ് ചേ​​​ർ​​​ത്ത​​​ല​​​യി​​​ൽ ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ വി​​​ല്പ​​​ന​​​യ്ക്കു മാ​​​ത്ര​​​മാ​​​യി എ​​​ക്സ്ക്ലൂ​​​സീ​​​വ് ഷോ​​​റൂം ആ​​​രം​​​ഭി​​​ച്ച​​​ത്. നാ​​​ലു മാ​​​സ​​​ത്തി​​​നി​​​ടെ വി​​​ല്പ​​​ന ഒ​​​രു കോ​​​ടി ക​​ട​​ന്ന് മു​​​ന്നേ​​​റി​​​യ ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ വി​​​പ​​​ണി​​​യി​​​ൽ​​​നി​​​ന്ന് തു​​​ട​​​ക്ക​​​ത്തി​​​ൽ മൂ​​​ന്നു ക​​​ന്പ​​​നി​​​ക​​​ളു​​​ടെ ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളാ​​​ണു ല​​​ഭി​​​ച്ചി​​​രു​​​ന്ന​​​തെ​​​ങ്കി​​​ൽ നി​​​ല​​​വി​​​ൽ പ​​​ത്തി​​​ല​​​ധി​​​കം ക​​​ന്പ​​​നി​​​ക​​​ൾ സ​​​പ്ലൈ​​​കോ​​​യു​​​മാ​​​യി കൈ​​​കോ​​​ർ​​​ത്തി​​​ട്ടു​​​ണ്ട്.

Related posts