ക​ള​വു​പോ​യ​തോ അ​ല്ലെ​ങ്കി​ൽ ന​ഷ്ട​പ്പെ​ട്ട​തോ ? കാ​ണാ​തെ പോ​കു​ന്ന മു​ത​ലു​ക​ളു​ടെ വി​വ​രം പോ​ലീ​സ് വെ​ബ്സൈ​റ്റി​ൽ

മ​ല​പ്പു​റം: ക​ള​വു​പോ​യ​തോ അ​ല്ലെ​ങ്കി​ൽ ന​ഷ്ട​പ്പെ​ട്ട​തോ ആ​യ മൊ​ബൈ​ൽ ഫോ​ണു​ക​ൾ, വാ​ഹ​ന​ങ്ങ​ൾ, ലാ​പ്ടോ​പ്പു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ​യും അ​വ​കാ​ശി​ക​ളി​ല്ലാ​തെ കാ​ണ​പ്പെ​ടു​ന്ന ഇ​ത്ത​രം സാ​ധ​ന​ങ്ങ​ളു​ടെ​യും വി​വ​ര​ങ്ങ​ൾ മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തേ​ക്കു​റി​ച്ചു പൊ​തു​ജ​ന​ങ്ങ​ൾ​ക്കു നേ​രി​ട്ടു വി​വ​രം ന​ൽ​കാം.

[email protected] എ​ന്ന ഇ​മെ​യി​ലി​ലേ​ക്കു വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണം. ഇ​മെ​യി​ൽ ചെ​യ്യു​ന്പോ​ൾ പ​രാ​തി ഏ​തു പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ​മ​ർ​പ്പി​ച്ചു, പ​രാ​തി ന​ൽ​കി​യ​തി​നു ല​ഭി​ച്ച ര​ശീ​തി ന​ന്പ​ർ, ന​ഷ്ട​പ്പെ​ട്ട​തോ അ​വ​കാ​ശി​ക​ളി​ല്ലാ​തെ കാ​ണ​പ്പെ​ട്ട​തോ ആ​യ മൊ​ബൈ​ൽ ഫോ​ണ്‍ ആ​ണെ​ങ്കി​ൽ അ​തി​ന്‍റെ ഐ​എം​ഇ​ഐ ന​ന്പ​റു​ക​ളും വാ​ഹ​നം ആ​ണെ​ങ്കി​ൽ ര​ജി​സ്റ്റ​ർ ന​ന്പ​ർ, ചേ​സി​സ് ന​ന്പ​ർ തു​ട​ങ്ങി​യ​വ​യും ലാ​പ്ടോ​പ്പ് പോ​ലെ​യു​ള്ള​വ​യാ​ണെ​ങ്കി​ൽ ക​ന്പ​നി പേ​ര്, സീ​രി​യ​ൽ ന​ന്പ​ർ തു​ട​ങ്ങി​യ​വ​യും ചേ​ർ​ത്താ​ണ് മെ​യി​ൽ ചെ​യ്യേ​ണ്ട​ത്.

ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ളും പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നു ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. ഒ​രു സെ​ക്ക​ൻ​ഡ് ഹാ​ൻ​ഡ് മൊ​ബൈ​ൽ ഫോ​ണ്‍, വാ​ഹ​നം, ലാ​പ്ടോ​പ്പ് തു​ട​ങ്ങി​യ​വ വി​ൽ​ക്ക​പ്പെ​ടു​ന്പോ​ഴും വാ​ങ്ങു​ന്പോ​ഴും അ​ല്ലെ​ങ്കി​ൽ അ​വ​കാ​ശി​ക​ളി​ല്ലാ​തെ കാ​ണ​പ്പെ​ടു​ന്പോ​ഴും അ​തു ന​ഷ്ട​പ്പെ​ട്ട​തോ ക​ള​വു പോ​യ​തോ ആ​ണോ​യെ​ന്നു പ​രി​ശോ​ധി​ക്കാ​നും അ​തു സം​ബ​ന്ധി​ച്ച് പോ​ലീ​സി​നു വി​വ​രം ന​ൽ​കാ​ൻ ആ​ളു​ക​ൾ​ക്കു ക​ഴി​യു​മെ​ന്ന​താ​ണ് ഇ​തി​ന്‍റെ നേ​ട്ടം. ഇ​ങ്ങ​നെ​യൊ​രു സൗ​ക​ര്യം നി​ല​വി​ലി​ല്ലാ​ത്ത​തി​നാ​ൽ ഒ​ട്ടേ​റെ പേ​ർ അ​ബ​ദ്ധ​ങ്ങ​ളി​ൽ പെ​ടാ​റു​ണ്ട്. അ​തൊ​ഴി​വാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

malappurampolice.gov.in എ​ന്ന ലി​ങ്കി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഈ ​വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​താ​ണ്.

Related posts