തിരുവനന്തപുരം: കളിയിക്കാവിള എഎസ്ഐ വധക്കേസിലെ മുഖ്യപ്രതികൾക്കെതിരെ യുഎപിഎ ചുമത്തി. മുഖ്യപ്രതികളായ അബ്ദുൾ ഷെമീം, തൗഫിക്ക് എന്നിവർക്കെതിരെയാണ് യുഎപിഎ ചുമത്തിയിരിക്കുന്നത്. തീവ്രവാദ ബന്ധം സംശയിക്കുന്ന സാഹചര്യത്തിലാണ് യുഎപിഎ ചുമത്തുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനവും അക്രമവും നടത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ തമിഴ്നാട് പോലീസിലെ ക്യു ബ്രാഞ്ച്സം ഘത്തോട് പ്രതികൾ വെളിപ്പെടുത്തിയിരുന്നു. ഇവരുടെ സംഘത്തിൽ ഇരുപതോളം തീവ്രവാദി പ്രവർത്തകർ ഉണ്ടെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലും തമിഴ്നാട്ടിലും കർണാടകത്തിലും സ്ഫോടനങ്ങൾ നടത്താൻ ഇവർ പദ്ധതി തയാറാക്കിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സം ഘത്തിലെ മൂന്ന് പേർ ചാവേർ ആകാൻ പ്രത്യേക പരിശീലനം നേടിയിരുന്നുവെന്നാണ് ചോദ്യംചെയ്യൽ വേളയിൽ വ്യക്തമായി.
കഴിഞ്ഞ ദിവസം കർണാടകത്തിലെ ഉഡുപ്പിയിൽനിന്നു തമിഴ്നാട് ക്യു ബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്ത പ്രതികളെ ഇന്നലെ മുതൽ കർണാടക പോലീസും തമിഴ്നാട് പോലീസും ചോദ്യം ചെയ്തുവരികയാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി കർണാടക പോലീസ് പ്രതികളെ തമിഴ്നാട് പോലീസിന് കൈമാറി. ഇന്ന് തമിഴ്നാട് പോലീസ് സംഘം പ്രതികളെ തമിഴ്നാട്ടിലെ കോടതിയിൽ ഹാജരാക്കും.
ബംഗളൂരുവിൽനിന്നു കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത തൗഫിക്കിന്റെയും ഷെമീമിന്റെയും സുഹൃത്ത് ഇജാസ് പാഷയെ വിശദമായി ചോദ്യം ചെ യ്തപ്പോഴാണ് തൗഫിക്കിന്റെയും ഷെമീമിന്റെയും കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചത്. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷ ണത്തിലാണ് ഉഡുപ്പിയിൽ നിന്നു പ്രതികൾ പിടിയിലായത്.
തമിഴ്നാട്ടിലെ നിരോധിത തീവ്രവാദി സംഘടനയായ അൽ ഉമ്മയുടെ പുതിയ പതിപ്പായ ഇന്ത്യൻ നാഷണൽ ലീഗ് (തമിഴ്നാട്) എന്ന സംഘടനയിലെ അംഗങ്ങ ളാണ് തൗഫിക്കും സംഘവുമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.