മമ്മൂട്ടിക്കൊപ്പം ഒരു ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചതിന്റെ ത്രില്ലിലാണ് നടി നിഖില വിമൽ. മമ്മൂട്ടി നായകനായ ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു വേഷം ചെയ്യാൻ അവസരം ലഭിച്ചു എന്നതു തന്നെ വലിയ കാര്യമാണ്. അതോടൊപ്പം തന്നെ ടെൻഷനുമുണ്ട്- ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ നിഖില പറഞ്ഞു.
ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ദ് പ്രീസ്റ്റ് എന്ന ചിത്രത്തിലാണ് നിഖില പ്രധാനപ്പെട്ട ഒരു വേഷം ചെയ്യുന്നത്. ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായികയാകുന്നത്. ചിത്രത്തിന്റെ കഥയും ജോഫിന്‍ ടി ചാക്കോയുടെ തന്നെയാണ്.
ജഗദീഷ്, രമേഷ് പിഷാരടി, സാനിയ ഇയ്യപ്പന്‍, ശ്രീനാഥ് ഭാസി, ബേബി മോണിക്ക, ശിവദാസ് കണ്ണൂര്‍, ശിവജി ഗുരുവായൂര്‍, ദിനേശ് പണിക്കര്‍, നസീര്‍ സംക്രാന്തി, മധുപാല്‍, ടോണി, സിന്ധു വര്‍മ്മ, അമേയ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.