പ്രതിഫല തർക്കം മൂലം മുടങ്ങിക്കിടന്ന “ഉല്ലാസം’ സിനിമയുടെ ഡബ്ബിംഗ് നടൻ ഷെയിൻ നിഗം പൂർത്തിയാക്കി. ഏഴു ദിവസംകൊണ്ടാണ് ഡബ്ബിംഗ് പൂർത്തിയാക്കിയത്. ഇതോടെ ചിത്രം മാർച്ചിൽ റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ നീക്കം.
സിനിമാ നിർമാതാക്കളും ഫെഫ്കയും ചേർന്ന് നടത്തിയ ചർച്ചയിൽ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കുമെന്ന് ഷെയിൻ വ്യക്തമാക്കിയിരുന്നു. സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കാതിരിക്കുകയും രണ്ടു സിനിമയുടെ ചിത്രീകരണം മുടങ്ങുകയും ചെയ്തതോടെയാണ് ഷെയ്നിന് നിർമാതാക്കളുടെ സംഘടന വിലക്കേർപ്പെടുത്തിയത്.