എടിഎം മെഷിൻ ആണെന്ന് തെറ്റിദ്ധരിച്ച് മോഷ്ടാവ് കവർന്നത് പാസ്ബുക്ക് പ്രിന്റിംഗ് മെഷിൻ. കോൽക്കത്തയിലാണ് സംഭവം. സ്വകാര്യ ബാങ്കിന്റെ പാസ്ബുക്ക് പ്രിന്റിംഗ് മെഷിൻ കവർന്നെന്ന പരാതിയെ തുടർന്നായിരുന്നു പോലീസ് അന്വേഷണം ആരംഭിച്ചത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാജ് സർദാർ എന്നയാൾ പിടിക്കപ്പെട്ടു. എടിഎം മെഷിൻ ആണെന്ന് തെറ്റിദ്ധരിച്ചാണ് താൻ മോഷണം നടത്തിയതെന്ന് അദ്ദേഹം പോലീസിനോട് പറഞ്ഞു. ഇയാൾക്കൊപ്പമുണ്ടായിരുന്നവരെ കണ്ടെത്തുവാനള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോൾ.