ബാൽക്കണിയിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കുവാൻ കൊച്ചുകുട്ടിയെ കയറിൽ കെട്ടി താഴേക്ക് തൂക്കി ഇറക്കിയ മുത്തശിക്ക് വിമർശനം. ചൈനയിലെ സിചുവാൻ പ്രവശ്യയിലെ പെൻഗണ് എന്ന സ്ഥലത്താണ് ഏറെ ഞെട്ടലുളവാക്കുന്ന സംഭവം അരങ്ങേറിയത്.
ഫ്ളാറ്റിന്റെ അഞ്ചാം നിലയിൽ നിന്നും എഴു വയസുള്ള കുട്ടിയെ കയറിൽ കെട്ടിയാണ് മുത്തശി താഴേക്ക് ഇറക്കിയത്. പൂച്ചയെ സുരക്ഷിതമായി രക്ഷിച്ചുവെങ്കിലും കുട്ടിയെ ഇവർ തിരികെ കയറ്റിയത് അൽപ്പം വൈകിയാണ്. മുത്തശിക്കൊപ്പം കുട്ടിയുടെ അമ്മാവനും സമീപമുണ്ടായിരുന്നു.
സംഭവം കണ്ട അയൽവാസികൾ ബഹളം വച്ചുവെങ്കിലും ഇവർക്ക് ഒരു ഭാവമാറ്റവുമുണ്ടായിരുന്നില്ല. ഇതിൽ കുഴപ്പമൊന്നുമില്ലെന്നും പൂച്ചയെ രക്ഷിക്കുവാനാണ് ഇങ്ങനെ ചെയ്തതെന്നുമായിരുന്നു ഇവരുടെ വാദം. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് ഇവരുടെ പ്രവൃത്തിയെ വിമർശിച്ച് നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.