ഇന്റേണ്‍ഷിപ്പിന് വന്ന വിദ്യാർഥിയുടെ കണ്ടുപിടുത്തത്തിൽ അത്ഭുതപ്പെട്ട് നാസ. നാസയുടെ ഗൊദാർദ് സ്പേസ് ഫ്ളൈറ്റ് സെന്ററിൽ ഇന്റെണ്‍ഷിപ്പിന് വന്ന 17കാരൻ വൂൾഫ് കുക്കിയർ എന്ന വിദ്യാർഥിയാണ് പുതിയ ഗ്രഹത്തെ കണ്ടെത്തി നാസയെ വിസ്മയിപ്പിച്ചത്.
ന്യൂയോർക്കിലെ സ്കാർഡേലിൽ ഹൈസ്കൂൾ വിദ്യാർഥിയാണ് വൂൾഫ്. ട്രാൻസിറ്റിംഗ് എക്സോപ്ലാനറ്റ് സർവേ സാറ്റലെറ്റ് നൽകുന്ന ചിത്രങ്ങളെ നിരീക്ഷിക്കുക എന്നതായിരുന്നു ഫ്ളൈറ്റ് സെന്ററിൽ നിന്നും വൂൾഫിന് ലഭിച്ച ജോലി.
ഇന്റെണ്‍ഷിപ്പിന്റെ മൂന്നാം ദിനമാണ് ഏറെ നിർണായകമായ കണ്ടുപിടുത്തം വൂൾഫ് നടത്തിയത്. ട്രാൻസിറ്റിംഗ് എക്സോപ്ലാനറ്റ് സർവേ സാറ്റലെറ്റ് നൽകുന്ന ചിത്രങ്ങളെ നിരീക്ഷിച്ച വൂൾഫ് രണ്ട് നക്ഷത്രങ്ങളുടെ പ്രകാശത്തെ എന്തോ ഒന്ന് മറയ്ക്കുന്നുണ്ടെന്ന് കണ്ടെത്തി. തന്റെ സംശയം വൂൾഫ് മുതിർന്ന ഗവേഷകരുമായി പങ്കുവയ്ക്കുകയും ചെയ്തു.
തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഇവിടെ ടിഒഐ 1338 എന്ന ഗ്രഹം ഇവിടെയുണ്ടെന്ന് സ്ഥിരീകരിച്ചു. ഏകദേശം ഭൂമിയേക്കാൾ 6.9 മടങ്ങ് വലുതാണ് ഈ ഗ്രഹം.