കോഴിക്കോട്: കൂടത്തായ് കൊലപാതകപരമ്പരയില്‍ മൂന്നാമത്തെ കുറ്റപത്രം ഈമാസം 27ന് സമര്‍പ്പിച്ചേക്കും. പൊന്നാമറ്റം ഷാജു-സിലി ദമ്പതികളുടെ മകള്‍ ഒന്നരവയസുകാരി ആല്‍ഫൈനെ സയനൈഡ് നൽകി കൊല്ലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.
മുഖ്യപ്രതി ജോളിക്കെതിരേ 60 സാക്ഷികളെയും ശാസ്ത്രീയ , സാഹചര്യതെളിവുകളും കുറ്റപത്രത്തില്‍ ചേർത്തിട്ടുണ്ട്. കുറ്റപത്രവുമായി ബന്ധപ്പെട്ട് പബ്ലിക് പ്രോസിക്യൂട്ടറുടെ ഉപദേശം തേടും. കുറ്റപത്രത്തിൽ പോരായ്മകള്‍ ഉണ്ടെങ്കിൽ അത് തിരുത്തുകയും പുതിയ തെളിവുകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യും. ഇതിന് ശേഷമേ അന്തിമ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുകയുള്ളൂ.
2014 മേയ് ഒന്നിനാണ് സിലിയുടെ മകൾ ആല്ഫൈൻ കൊല്ലപ്പെട്ടത്. പുലിക്കയത്തെ വീട്ടില്‍വച്ചായിരുന്നു സംഭവം. ആല്ഫൈന് സയനൈഡ് ഉള്ളില്‍ ചെന്ന് അവശനിലയിലായ ദിവസം പുലിക്കയത്തെ വീട്ടിലുണ്ടായിരുന്ന സിലിയുടെ ബന്ധുക്കളും ചികിത്സിച്ച ഡോക്ടറും സാക്ഷികളാണ്.