കുണ്ടും കുഴിയും ചാടാതെ, കുരുങ്ങാതെ ഇനി കുമരകത്തേക്ക് പോകാം;   കോ​ട്ട​യം-​കു​മ​ര​കം റോ​ഡി​ന്‍റെ  ന​വീ​ക​ര​ണ​ത്തി​നു തു​ട​ക്ക​മാ​യി

കോ​ട്ട​യം: കോ​ട്ട​യം-​കു​മ​ര​കം റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നു തു​ട​ക്ക​മാ​യി. ബേ​ക്ക​ർ ജം​ഗ്ഷ​ൻ മു​ത​ൽ അ​റു​പു​ഴ വ​രെ​യു​ള്ള ലോ​വ​ർ ബ​സാ​ർ റോ​ഡ് ആ​ധു​നി​ക​വ​ത്ക​രി​ക്കു​ന്ന​തി​നു​ള്ള നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​ന്നു തു​ട​ക്ക​മാ​യി. ഇ​ന്നു രാ​വി​ലെ 9.30നു ​തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം. ​എ​ൽ​എ ബേ​ക്ക​ർ ജം​ഗ്ഷ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​വ​ർ ബ​സാ​ർ റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​വ​ശ്യ​മാ​യ തു​ക നേ​ര​ത്തെ ത​ന്നെ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​താ​ണ്.

6.5 കോ​ടി രൂ​പ​യു​ടെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​ത്. ആ​ലും​മൂ​ട് പാ​ലം മു​ത​ൽ റോ​ഡ് വീ​തി​കൂ​ട്ടു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഭൂ​മി ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു​ത​ന്നെ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​താ​ണ്. ബേ​ക്ക​ർ ജം​ഗ്ഷ​ൻ മു​ത​ൽ ഇ​ല്ലി​ക്ക​ൽ പാ​ലം വ​രെ​യാ​ണു ആ​ദ്യ​റീ​ച്ച് നി​ർ​മാ​ണം. ഇ​തി​ൽ ബേ​ക്ക​ർ ജം​ഗ്ഷ​ൻ മു​ത​ൽ താ​ഴ​ത്ത​ങ്ങാ​ടി പാ​ലം വ​രെ ആ​ദ്യ​ഘ​ട്ട നി​ർ​മാ​ണം ന​ട​ക്കും.

Related posts