വേനലിൽ ഒരു കുളികാഴ്ച; ഇ​ള​ങ്ങു​ള​ത്ത് വേ​ന​ലി​ൽ ഉ​ണ​ങ്ങി​ത്തു​ട​ങ്ങി​യ ത​ണ​ൽ​മ​ര​ങ്ങ​ൾ​ക്ക് ര​ക്ഷ​ക​രാ​യി  നാട്ടുകാരും ഓട്ടോ തൊഴിലാളികളും


ഇ​ള​ങ്ങു​ളം: പി​പി റോ​ഡി​ൽ ഇ​ള​ങ്ങു​ള​ത്ത് വേ​ന​ലി​ൽ ഉ​ണ​ങ്ങി​ത്തു​ട​ങ്ങി​യ ത​ണ​ൽ​മ​ര​ങ്ങ​ൾ​ക്ക് ര​ക്ഷ​ക​രാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ. ഇ​ള​ങ്ങു​ളം സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ അ​ധി​കൃ​ത​ർ, ഇ​വി​ട​ത്തെ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി​യ​വ​രാ​ണ് തൈ​ക​ൾ​ക്ക് വെ​ള്ള​മൊ​ഴി​ച്ചു തു​ട​ങ്ങി​യ​ത്. പ​ഞ്ചാ​യ​ത്തം​ഗം ജോ​ഷി കെ. ​ആ​ന്‍റ​ണി നേ​തൃ​ത്വം ന​ൽ​കി. പി​പി റോ​ഡി​ൽ ഇ​തേ​പോ​ലെ പ​ല​യി​ട​ത്തും മ​ര​ത്തൈ​ക​ൾ ഉ​ണ​ങ്ങി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഓ​രോ സ്ഥ​ല​ത്തും പ്ര​ദേ​ശ​വാ​സി​ക​ൾ ഇ​വ​യു​ടെ സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ക്കാ​ൻ പ്ര​ചോ​ദ​നം കൂ​ടി​യാ​കും ഇ​ള​ങ്ങു​ള​ത്തെ സേ​വ​ന​മെ​ന്നാ​ണി​വ​ർ ക​രു​തു​ന്ന​ത്.

Related posts