അതിരന്പുഴ: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നുവെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി യോഗം ആരോപിച്ചു. നാല്പത്തി മലയിൽ ഇരുട്ടിന്റെ മറവിൽ ആളൊഴിഞ്ഞ ഇടവഴികളിലും മറ്റും കഞ്ചാവ് മാഫിയയുടെ ഗുണ്ടാവിളയാട്ടം നടത്തുകയാണ്.
കഴിഞ്ഞദിവസം കഞ്ചാവ് മാഫിയ വീട് കയറി അമ്മയേയും മകനെയും അതിക്രൂരമായി മർദിച്ചു. പണവും കഞ്ചാ വും നൽകി വിദ്യാർഥികളെ ആകർഷിച്ചശേഷം അവരിലൂടെ വിൽപ്പന നടത്തുകയാണ് പതിവ്. വിദ്യാർഥികളെ ലക്ഷ്യംവച്ച് വൻ ലോബി തന്നെ ഇവിടങ്ങളിൽ പ്രവർത്തിക്കുന്നത്. പ്രതികരിക്കുന്നവർക്കെതിരെ വീടുകൾ കയറി ആക്രമിക്കുകയാണ്.
ബിജെപി അതിരന്പുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബിജുക്കുട്ടൻ അധ്യക്ഷത വഹിച്ചു. കഞ്ചാവ് മാഫിയയ്ക്കെതിരേ നിയമ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വൻ പ്രക്ഷോഭത്തിലേക്ക് പോകുമെന്നും യോഗത്തിൽ തീരുമാനിച്ചു.
ജനറൽ സെക്രട്ടറി പി.കെ. രതീഷ് കുമാർ, എൻ. ഷിനോജ്, സി.എ. അനീഷ്, പി. ദിലീപ്, റെജി പൊടിപ്പാറ എന്നിവർ പ്രസംഗിച്ചു.