ഒരു ചാൻസ് തരുമോ എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ അഭിമുഖീകരിക്കാത്ത താരങ്ങൾ കുറവാണ്. ഇപ്പോഴിതാ തന്റെ സിനിമയിൽ മുഖം കാണിക്കാൻ അവസരം നൽകാമെന്ന് ആരാധകന് ഉറപ്പു നൽകിയിരിക്കുകയാണ് നടൻ അജു വർഗീസ്.
അജു വർഗീസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനു കമന്റ് നൽകവേയാണ് ഒരു ആരാധകൻ അജുവിനോട് ചാൻസ് ചോദിച്ചത്. സാജന് ബേക്കറി എന്ന ചിത്രം കഴിഞ്ഞ് സിനിമ നിർമിക്കാൻ സാധിച്ചാൽ ഉറപ്പായും മുഖം കാണിക്കാനെങ്കിലും അവസരം നൽകാം എന്നാണ് അജു വർഗീസ് മറുപടി നൽകിയത്.
എന്തായാലും ആരാധകനോട് അജു കാട്ടിയ സ്നേഹം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.