കൊച്ചി: അനധികൃത സ്വത്ത് സന്പാദന കേസുമായി ബന്ധപ്പെട്ട് മുൻമന്ത്രിയും കോണ്ഗ്രസ് നേതാവുമായ കെ. ബാബുവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതായി സൂചന. കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യലെന്നാണു പുറത്തുവരുന്ന വിവരങ്ങൾ.
മന്ത്രിയായിരുന്ന കാലഘട്ടത്തിൽ ഉൾപ്പെടെ കെ. ബാബു അനധികൃതമായി സ്വത്ത് സന്പാദിച്ചെന്ന കേസിൽ വിജിലൻസ് അന്വേഷണം നടത്തി 2018 ൽ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതെന്നാണു വിവരം. കഴിഞ്ഞ ദിവസമായിരുന്നു ചോദ്യം ചെയ്യൽ.
മന്ത്രിയും എംഎൽഎയുമായിരുന്ന കാലയളവിൽ കെ. ബാബു വരവിനേക്കാൾ 49.45 ശതമാനം അധികം സ്വത്തു സന്പാദിച്ചുവെന്നായിരുന്നു വിജിലൻസ് കുറ്റപത്രത്തിൽ ആരോപിച്ചിരുന്നത്. 2001 ജൂലൈ ഒന്നു മുതൽ 2016 മേയ് മൂന്നുവരെയുള്ള കാലയളവിലെ സ്വത്തു വിവരങ്ങളാണു വിജിലൻസ് അന്വേഷിച്ചത്.