ചാലക്കുടി: പരിയാരം കാഞ്ഞിരപ്പിള്ളിയിൽ വീട്ടിൽനിന്നും ആറു പവന്റെ സ്വർണാഭരണങ്ങളും 35000 രൂപയും മോഷണംപോയി. കാഞ്ഞിരപ്പിള്ളി വട്ടോലി മാർട്ടിന്റെ വീട്ടിലാണ് മോഷണം നടന്നത്.
ടോറസ് ലോറികളുടെ ഉടമയായ മാർട്ടിൻ ലോറി ഡ്രൈവർമാർക്ക് പണം കൊടുത്ത ശേഷം വാതിലടയ്ക്കാതെ ബാത്ത്റൂമിലേക്ക് പോയപ്പോഴാണ് കവർച്ച നടന്നത്.
അകത്തുകടന്ന മോഷ്ടാവ് മേശപ്പുറത്തിരുന്ന 35000 രൂപയും ബെഡ്റൂമിൽ ഉറങ്ങികിടക്കുകയായിരുന്ന ഒന്നരവയസുള്ള കുഞ്ഞിന്റെ രണ്ടു പവന്റെ അരഞ്ഞാണം, ഒന്നരപവന്റെ മാല, ഒന്നരപവന്റെ വളകൾ, ഒരുപവന്റെ പാദസരം എന്നിവ അഴിച്ചെടുത്തുകൊണ്ടുപോവുകയായിരുന്നു. ചാലക്കുടി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.ു