കേളകം: ഒന്നര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെയും കാമുകനെയും കേളകം പോലീസ് അറസ്റ്റ് ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
യുവതിയുടെ ഭർത്താവിന്റെ പരാതിയിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഒന്നര മാസം മുമ്പാണു നെല്ലിയോടി സ്വദേശിയായ യുവതിയും ഒറ്റപ്ലാവ് സ്വദേശിയായ യുവാവും നാടുവിട്ടത്.
ഭർത്താവിന്റെ അയൽവാസിയായ യുവാവിനൊപ്പമാണു യുവതി ഒളിച്ചോടിയത്. ഒരു മാസമായി ഒളിവിലായിരുന്ന ഇവരെ ഇന്നലെ പുലർച്ചെ പുൽപ്പള്ളിയിൽ വച്ചാണ് കേളകം പോലീസ് അറസ്റ്റ് ചെയ്തത്.
മാതാവിന്റെ സംരക്ഷണം ലഭിക്കേണ്ട പ്രായത്തിൽ കുട്ടിയെ ഉപേക്ഷിച്ചു കടന്നു കളഞ്ഞതിനാൽ കുഞ്ഞിന്റെ അവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ റിമാൻഡ് ചെയ്തത്.