വടക്കഞ്ചേരി: വടക്കഞ്ചേരി മേഖലയിൽ 500 രൂപയുടെ കള്ളനോട്ടുകൾ വ്യാപകമായിട്ടുണ്ടെന്ന് പരാതി. എ ടിഎമ്മുകളിൽ നിന്നും ബാങ്കുകളിൽ നിന്നുപോലും കള്ളനോട്ട് ലഭിക്കുന്നുണ്ടെന്നാണ് പരാതിയുയരുന്നത്.
കഴിഞ്ഞദിവസം മംഗലംഡാമിലെ ഒരു സ്ത്രീ വടക്കഞ്ചേരിയിലെ ഒരു ബാങ്കിൽ നിന്നും 15,000 രൂപ പിൻവലിച്ചപ്പോൾ അതിൽ അഞ്ഞൂറിന്റെ ഒരു നോട്ട് കള്ളനോട്ടായിരുന്നു. ഇതു സംബന്ധിച്ച് ഇവർ വടക്കഞ്ചേരി പോലീസിൽ നോട്ട് സഹിതം പരാതി നല്കിയിട്ടുണ്ട്. രൂപയുടെ സർക്കുലേഷനിൽ കള്ളനോട്ടുകൾ പെരുകുന്നത് ഇടപാടുകൾക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്തി കുറ്റക്കാരെ പിടികൂടണമെന്നാണ് ആവശ്യം. കൈവശമുള്ള നോട്ട് കള്ളനോട്ടയതിന്റെ പേരിൽ നോട്ടുടമയെ പേടിപ്പിച്ച് ചൂഷണം ചെയ്യുന്ന തന്ത്രങ്ങളും നടക്കുന്നുണ്ട്.