കാടാന്പുഴ: പതിനാറുകാരനെ പീഡിപ്പിച്ചെന്ന പരാതിയിൽ ഏഴു പേർ പിടിയിൽ.
മണ്ണാർക്കാട് സ്വദേശി ശിവദാസൻ (51), വളവന്നൂർ സ്വദേശി ഷമീർ (33), രണ്ടത്താണി സ്വദേശി അബ്ദുസമദ് (24), മാറാക്കര കല്ലാർമംഗലം സ്വദേശി മുഹമ്മദ്കോയ (28), വടക്കുന്പുറം സ്വദേശി മൊയ്തീൻകുട്ടി (48), കാടാന്പുഴ കടവത്തകത്ത് സ്വദേശി ലിയാഖത്ത് (27), കാടാന്പുഴ സ്വദേശി മുഹമ്മദ് ജലീൽ (27) എന്നിവരെയാണ് സിഐ എം.കെ ഷാജി, കൽപകഞ്ചേരി എസ്ഐ എസ്.കെ. പ്രിയൻ, കാടാന്പുഴ എസ്ഐ കെ.എൻ. മനോജ് എന്നിവർ അറസ്റ്റു ചെയ്തത്. കേസിൽ പതിനാറു പേരാണ് ഉൾപ്പെട്ടിട്ടുള്ളത്.
സംഭവത്തത്തുടർന്നു കുട്ടി നേരിട്ടു ചൈൽഡ് ലൈനിൽ പരാതിപ്പെട്ടതോടെയാണ് അന്വേഷണം ആരംഭിച്ചത്. വിവിധയിടങ്ങളിൽ കൊണ്ടുപോയാണ് പ്രതികൾ പീഡിപ്പിച്ചത്. പോലീസ് കുട്ടിയിൽ നിന്നു മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതികൾക്കെതിരേ പോക്സോവകുപ്പു ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ബാക്കിയുള്ളവർ ഒളിവിലാണ്. ഇവർ ഉടൻ വലയിലാകുമെന്നു അന്വേഷണോദ്യോസ്ഥർ അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി.