കൂടത്തായി! സിനിമാറ്റിക് ക്രൈം ത്രില്ലര്‍ പരമ്പര; വന്‍ വ്യൂവര്‍ഷിപ്പുള്ള മ്യൂസിക്കല്‍ റിയാലിറ്റി ഷോ ടോപ്പ് സിംഗറിനേയും മറികടന്ന് റിക്കാര്‍ഡ് റേറ്റിംഗ്, ഒപ്പം സ്റ്റേയും

കേ​ര​ള മ​ന​സാ​ക്ഷി​യെ ഏ​റെ ഞെ​ട്ടി​ച്ച സം​ഭ​വ​മാ​യി​രു​ന്നു കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​ന്പ​ര. ഈ ​വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ഫ്ള​വേ​ഴ്സ് ടി​വി സം​പ്രേ​ഷ​ണം ചെ​യ്തി​രു​ന്ന സി​നി​മാ​റ്റി​ക് ക്രൈം ​ത്രി​ല്ല​ർ പ​ര​ന്പ​ര​യാ​യി​രു​ന്നു കൂ​ട​ത്താ​യി- ഗെ​യിം ഓ​ഫ് ഡെ​ത്ത് എ​ന്ന​ത്. ഇ​തി​നെ​തി​രെ ല​ഭി​ച്ച പ​രാ​തി​യെ തു​ട​ർ​ന്നു കേ​ര​ളാ ഹൈ​ക്കോ​ട​തി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് പ​ര​ന്പ​ര​യു​ടെ സം​പ്രേ​ക്ഷ​ണം ത​ട​ഞ്ഞി​രി​ക്കു​ക​യാ​ണ്.

ജ​നുവ​രി 13നു ​സം​പ്രേ​ഷ​ണം ആ​രം​ഭി​ച്ച പ​ര​ന്പ​ര ഫ്ള​വേ​ഴ്സ് മൂ​വി ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ആ​ദ്യ നി​ർ​മാ​ണ സം​രം​ഭം കൂ​ടി​യാ​ണ്. ചാ​ന​ൽ ത​ല​വ​ൻ ആ​ർ. ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ ത​ന്നെ​യാ​ണ് ഇ​തി​ന്‍റെ ര​ച​ന​യും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

ബാ​ർ​ക് റേ​റ്റിം​ഗി​ൽ ഈ ​വ​ർ​ഷ​ത്തെ ര​ണ്ടാം വാ​ര റേ​റ്റിം​ഗ് റി​പ്പോ​ർ​ട്ട് പു​റ​ത്തുവ​ന്ന​പ്പോ​ൾ ആ​ദ്യ ദി​വ​സം 5.30 പോ​യി​ന്‍റ് നേ​ട​യി​ട്ടു​ണ്ട് ഈ ​പ​ര​ന്പ​ര. അ​ഞ്ചു ദി​വ​സ​ത്തെ ആ​വ​റേ​ജ് റേ​റ്റിം​ഗ് 4.42വി​ൽ എ​ത്തി​യ​ത് ചാ​ന​ലി​ന്‍റെ റി​ക്കാ​ർ​ഡാ​ണ്. ഫ്ള​വേ​ഴ്സ് ടി​വി​യി​ൽ ത​ന്നെ വ​ൻ വ്യൂ​വ​ർ​ഷി​പ്പു​ള്ള മ്യൂ​സി​ക്ക​ൽ റി​യാ​ലി​റ്റി ഷോ ​ടോ​പ്പ് സിം​ഗ​റി​നേ​യും മ​റിക​ട​ന്നാ​ണ് ഈ ​മി​ക​ച്ച നേ​ട്ടം.

പ്രൈം​ടൈം 9.35നു ​സം​പ്രേ​ഷ​ണം ചെ​യ്തി​രു​ന്ന കൂ​ട​ത്താ​യി പ​ര​ന്പ​ര മ​റ്റു മു​ഖ്യ​ധാ​രാ ചാ​ന​ലു​ക​ളി​ലെ വ​ൻ മു​ത​ൽ മു​ട​ക്കി​ലൊ​രു​ക്കി​യ പ്രോ​ഗ്രാ​മു​ക​ൾ​ക്കും വാ​ർ​ത്താ​ധിഷ്ഠി​ത പ​രി​പാ​ടി​ക​ൾ​ക്കും ക​ന​ത്ത ഭീ​ഷ​ണി ത​ന്നെ​യാ​യി​രു​ന്നു. ഈ ​വാ​ര​ത്തി​ലും മി​ക​ച്ച എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് പ്രോ​ഗ്രാ​മു​ക​ളി​ൽ ര​ണ്ടാം സ്ഥാ​നത്ത് ഫ്ള​വേ​ഴ്സ് ടി​വി തു​ട​രു​ക​യാ​ണ്.

സീ​രി​യ​ൽ നി​ർ​ത്തി​വെ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൂ​ട​ത്താ​യി സ്വ​ദേ​ശി​യും കേ​സി​ലെ മു​ഖ്യസാ​ക്ഷി​യു​മാ​യ മു​ഹ​മ്മ​ദ് ബാ​ബ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ഈ ​താത്കാ​ലി​ക ഉ​ത്ത​ര​വ്. കേ​സി​ന്‍റെ അ​ന്വേ​ഷ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​നു​ണ്ടെ​ന്നും ഇ​തു കേ​സ​ന്വേ​ഷ​ണ​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും ഗ​വ​ണ്‍​മെ​ന്‍റ് പ്ലീ​ഡ​റും കോ​ട​തി​യെ ബോ​ധി​പ്പി​ച്ചി​രു​ന്നു.

ഇ​തേ ഇ​തി​വൃ​ത്ത​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി ഒ​രു​ക്കു​ന്ന സി​നി​മ​യ്ക്കും ഈ ​പ​ര​ന്പ​ര​യ്ക്കു​മെ​തി​രെ ഇ​പ്പോ​ൾ താ​മ​ര​ശേ​രി മു​ൻ​സി​ഫ് കോ​ട​തി​യി​ൽ ഹ​ർ​ജി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

പ്ര​മേ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ര​ന്പ​ര സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന​തി​നു മു​ന്പു ത​ന്നെ ഡി​സ്ക്ലെ​യി​മ​ർ എ​ല്ലാ ചാ​ന​ലും ന​ൽ​കു​ന്നു​വെ​ങ്കി​ലും ഒ​രു കേ​സ് അ​ന്വേ​ഷ​ണം തു​ട​രു​ന്ന സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സീ​രി​യ​ൽ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ് എ​ന്നാ​ണ് പൊ​തു അ​ഭി​പ്രാ​യം.

സ്റ്റേ ​നീ​ങ്ങി​ക്കി​ട്ടി​യാ​ൽ പ​ര​ന്പ​ര വീ​ണ്ടും സം​പ്രേ​ക്ഷ​ണം ആ​രം​ഭി​ക്കു​മെ​ന്നു ചാ​ന​ൽ ത​ല​വ​ൻ ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ അ​റി​യി​ച്ചു.

പ്രേം ടി. നാഥ്

Related posts

Leave a Comment