ഭക്ഷണത്തിൽ തുപ്പിയ ഡെലിവറി ബോയിക്ക് 18 വർഷത്തെ തടവ് ശിക്ഷ. തുർക്കിയിലെ എസ്കിസെബിറിൽ 2017ൽ നടന്ന സംഭവത്തിൽ ഇപ്പോഴാണ് കോടതി വിധി വരുന്നത്. ബുറാക് എന്നാണ് ഡെലിവറി ബോയിയുടെ പേര്. തടവ് ശിക്ഷ കൂടാതെ 600 യൂറോ ഇയാൾ പിഴ നൽകണം.
ഉപഭോക്താവ് പിസയാണ് ഓർഡർ ചെയ്തത്. ഇയാൾ താമസിക്കുന്ന അപ്പാർട്ട്മെന്റിൽ എത്തിയ ഡെലിവറി ബോയി പിസയിൽ തുപ്പിയതിന് ശേഷം നൽകുകയായിരുന്നു. ഇവിടെ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്.
സംഭവം പുറത്തായതോടെ ഇയാൾക്കെതിരെ കേസ് രജിസ്ട്രർ ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിരുന്നു. എന്നാൽ ഇയാൾ ഭക്ഷണത്തിൽ തുപ്പാനുള്ള കാരണം വ്യക്തമല്ല.