ഓസ്ട്രേലിയയെ പിടിച്ചുലച്ച കാട്ടുതീയിൽ ലക്ഷക്കണക്കിന് ജീവജാലങ്ങളാണ് നശിച്ചത്. ഇരുപതിലധികം ആളുകൾ മരണമടയുകയും രക്ഷാപ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു. നാശനഷ്ടങ്ങളിൽ നിന്നും രാജ്യത്തെ സഹായിക്കുവാൻ വമ്പൻ പിസ നർമിച്ച് പണം സമാഹരിക്കുകയാണ് പിയറും റോസ്മേരിയും.
338 അടി നീളത്തിൽ ഭീമൻ മർഗരീറ്റ പിസയാണ് ഇവർ നിർമിച്ചത്. ഏകദേശം നാല് മണിക്കൂർ സമയത്തെ പരിശ്രമത്തിന് ശേഷമാണ് ഇവർ പിസ നിർമിച്ചത്. പിസ 4000 പേർ കഴിച്ചുവെന്നും ഇതിൽ നിന്നും ലഭിക്കുന്ന പണം ദുരിതാശ്വാസനിവാരണത്തിനായി നൽകുമെന്നും ഇരുവരും പറഞ്ഞു.