ആക്രമിക്കുവാൻ സമീപമെത്തിയ കടുവകളെ കരടി വിരട്ടിയോടിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നു. രാജസ്ഥാനിലെ റാൻതംബോർ ദേശീയ പാർക്കിലാണ് സംഭവം.
കരടിയുടെ സമീപത്തേക്ക് ഒരു കടുവ പതിയെ നടന്ന് ചെല്ലുന്നതാണ് വീഡിയോയിൽ ആദ്യം. കടുവയെ കണ്ട് തിരിഞ്ഞ് നിന്ന കരടി രണ്ട് കാലിൽ എണീറ്റ് നിന്നതിന് ശേഷം കടുവയെ വിരട്ടിയോടിക്കുകയായിരുന്നു.
ഓടിയ കടുവ സമീപമുള്ള മറ്റൊരു കടുവയ്ക്കൊപ്പം പോയി നിന്നുവെങ്കിലും രണ്ടു കടുവകളെയും കരടി ഓടിച്ചു. ഇടയ്ക്ക് എഴുന്നേറ്റ് നിന്ന് കടുവകളെ പേടിപ്പിക്കുന്നതും വീഡിയോയിൽ കാണാം. സമീപമുണ്ടായിരുന്നവർ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്.