ഫുട്ബോൾ മത്സരത്തിനിടെ ഗാലറിയിലിരുന്ന് കാമുകിയെ ചുംബിച്ചയാൾക്ക് കിട്ടിയത് എട്ടിന്റെ പണി. ബാഴ്സലോണ എസിയും ഡൽഫിനും തമ്മിലുള്ള മത്സരത്തിനിടെയാണ് സഭവം. മത്സരം കാണാനെത്തിയ ഡെയ്വി സമീപമിരുന്ന കാമുകിയെ ചുംബിച്ചു.
ചുംബനത്തിന്റെ ദൃശ്യങ്ങൾ കാമറയിൽ പതിയുകയും ഗാലറിയിലെ വലിയ സ്ക്രീനിൽ കാണിക്കുകയും ചെയ്തു. ഇത് മനസിലാക്കിയ ഡെയ്വി കാമുകിയുടെ തോളിൽ നിന്നും കൈമാറ്റി ഒന്നുമറിയാത്തതു പോലെ ഇരുന്നു.
എന്നാൽ ഈ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയായിരുന്നു. ഇതോടെ വീഡിയോ കണ്ട ഡെയ്വിയുടെ ഭാര്യ അദ്ദേഹത്തോടെ പിണങ്ങി പോയി.
സംഭവം കൈവിട്ടു പോയെന്ന് മനസിലാക്കിയ ഡെയ്വി ഭാര്യയെ താൻ വഞ്ചിച്ചുവെന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഭാര്യ ഇല്ലാതെ ജീവിക്കാനാകില്ലെന്നും ഒരുപാട് സ്നേഹിക്കുന്നുവെന്നും പറഞ്ഞ ഡെയ്വി ഭാര്യയോട് മാപ്പ് ചോദിച്ചാണ് കുറിപ്പ് അവസാനിപ്പിച്ചത്.