ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഉൽക്ക ഗർത്തം ഓസ്ട്രേലിയയിൽ. 20 കോടി വർശം പഴക്കമുള്ള യാരബുബ്ബ എന്ന പേരുള്ള ഈ ഗർത്തത്തിന് 70 കിലോമീറ്റർ വീതിയുണ്ട്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഉൽക്ക ഗർത്തം യാരബുബ്ബ ആണെന്ന് അംഗീകരിച്ചിരുന്നുവെങ്കിലും ഇതിന്റെ പഴക്കം അറിയില്ലായിരുന്നു.
ഉൽക്ക പതിച്ചുണ്ടായ ഗർത്തത്തിലെ ധാതുക്കളുടെ പഠനത്തിലൂടെയാണ് ഈ നിഗമനത്തിലെത്തിയതെന്ന് നേച്ചർ കമ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലുണ്ട്.