വിക്ടോറിയ (കാനഡ): ഹാരി രാജകുമാരനും ഭാര്യ മേഗനും കാനഡയിൽ തങ്ങളുടെ പുതിയ ജീവിതം ആരംഭിച്ചു. കടൽത്തീരത്തെ ബോൾട്ട്ഹോളിനടുത്തുള്ള ബംഗ്ലാവിലാണ് ഇരുവരും തങ്ങളുടെ എട്ടുമാസം പ്രായമുള്ള മകൻ ആർച്ചിക്കൊപ്പം ജീവിതം ആരംഭിച്ചത്.
രജകീയ പദവികൾ വിട്ടൊഴിഞ്ഞ ഹാരി ബ്രിട്ടനിൽ നിന്ന് തിങ്കളാഴ്ച വൈകീട്ട് വാൻകൂവർ ദ്വീപിലെ വിക്ടോറിയയ്ക്ക് പുറത്തുള്ള ആഡംബര ബംഗ്ലാവിൽ മേഗനുമായി ചേർന്നു.
രാജകീയ ചുമതലകളിൽ നിന്ന് പി·ാറാൻ ആഗ്രഹിക്കുന്നതായി ജനുവരി എട്ടിന് നടത്തിയ പ്രഖ്യാപനം രാജവാഴ്ചയെ പിടിച്ചുകുലുക്കിയിരുന്നു.
2018 മേയ് മാസത്തിൽ വിവാഹിതരായ ഈ ദന്പതികൾ കഴിഞ്ഞ വർഷം മാധ്യമ വിചാരണകളുമായി മല്ലിടുകയാണെന്നും പ്രസ്താവനകളിലും കോടതികളിലും പത്രമാധ്യമങ്ങളിലും പതിവായി സംസാരിക്കാറുണ്ടെന്നും സമ്മതിച്ചു.
പുഞ്ചിരിക്കുന്ന മേഗൻ ആർച്ചിക്കൊപ്പം നായ്ക്കളെ പുറത്തേക്ക് കൊണ്ടുപോകുന്നതിന്റെ ഫോട്ടോകൾ ചൊവ്വാഴ്ച വിവിധ മാധ്യമങ്ങളിൽ ഹെഡ്ലൈൻ ന്യൂസായി പ്രസിദ്ധീകരിച്ചതിനുശേഷം അവരുടെ അഭിഭാഷകർ മാധ്യമങ്ങൾക്ക് നിയമപരമായ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ബ്രിട്ടനിലെ പ്രമുഖ പത്രങ്ങളും ആ ചിത്രങ്ങൾ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.
അമേരിക്കയിലെ മുൻ ടെലിവിഷൻ നടിയായ മേഗന്റെ ഫോട്ടോകൾ കാടിനുള്ളിൽ മറഞ്ഞിരുന്ന് ചാരപ്പണി ചെയ്താണ് ഫോട്ടോഗ്രാഫർമാർ പകർത്തിയതെന്ന് അഭിഭാഷകർ അവകാശപ്പെട്ടു. മേഗന്റെ അനുമതിയില്ലാതെയാണ് ഫോട്ടോ എടുത്തതെന്നും അവർക്കെതിരെ നിയമപരമായ നടപടിയെടുക്കാൻ ദന്പതികൾ നിർബ്ബന്ധിതരായെന്നും ബിബിസി റിപ്പോർട്ട് ചെയ്തു.
നൂറ്റാണ്ടുകൾ പഴക്കമുള്ള രാജവാഴ്ചയെ പിടിച്ചുകുലുക്കിയ പ്രതിസന്ധിയിൽ 35-കാരനായ ഹാരിയും, 38-കാരിയായ മേഗനും രാജവാഴ്ചയെ പ്രതിനിധീകരിക്കുന്നതിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുകയാണ്.
ദന്പതികളെയും അവരുടെ എട്ട് മാസം പ്രായമുള്ള മകൻ ആർച്ചിയെയും സംരക്ഷിക്കുന്നതിനുള്ള ചെലവ് ഒരു വർഷം ഏകദേശം 1.7 ദശലക്ഷം കനേഡിയൻ ഡോളർ (1.3 ദശലക്ഷം യുഎസ് ഡോളർ) ആയി കണക്കാക്കുന്നുവെന്ന് കനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മറ്റു ചിലവുകൾ അതിലും കൂടും.
സ്വന്തം വരുമാന മാർഗങ്ങൾ ഉയർത്താനാണ് ദന്പതികൾ ഉദ്ദേശിക്കുന്നത്. അവർ അവരുടെ പുതിയ സസെക്സ് റോയൽ വെബ്സെറ്റ് സമാരംഭിക്കുകയും പേര് ട്രേഡ് മാർക്ക് ചെയ്യുകയും ചെയ്തു. എന്നാൽ, പൊതു ചുമതലകൾ ഉപേക്ഷിച്ച സ്ഥിതിക്ക് രാജകീയ നാമം ഉപയോഗിക്കാൻ അനുവദിക്കരുതെന്ന് രാജ്ഞിയുടെ മുതിർന്ന ഉപദേശകൻ ഹെറാൾഡ്രി നിർദ്ദേശിച്ചു.
ബ്രിട്ടനെപ്പോലെ കാനഡയും ഒരു കോമണ്വെൽത്ത് രാജ്യമാണ്, അതായത് എലിസബത്ത് രാജ്ഞി രാഷ്ട്രത്തലവനാണ്.
റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ