തിരുവല്ല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ. നിരണം പനച്ചമൂട് പെരുമുറ്റത്ത് ലക്ഷം വീട്ടിൽ അബ്ദുൾ ജലീലാ (36)ണ് അറസ്റ്റിലായത്. അബ്ദുൾ ജലീൽ അധ്യാപകനായ മദ്രസയിലെ പതിമൂന്നുകാരിയായ പെൺകുട്ടിയാണ് പീഡനത്തിനിരയായത്.
കഴിഞ്ഞ ഒരു വർഷക്കാലമായി ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നെന്നു പറയുന്നു. പീഡനം സഹിക്കവയ്യാതായതോടെ പെൺകുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചു. ഇതോടെ സംഭവം മാതാപിതാക്കൾ ചൈൽഡ് ലൈനിനെ അറിയിച്ചു.
തുടർന്ന് പുളിക്കീഴ് സ്റ്റേഷൻ ഹൗസ് ഓഫീസർ ടി. രാജപ്പന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ ഇയാളുടെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.