വിദ്യാർഥിനിയെ ദുരുപയോഗിച്ച അധ്യാപകന് 20 വർഷം തടവ്; പെ​​ണ്‍കു​​ട്ടി​​ക്കു സ​​ര്‍ക്കാ​​ര്‍ 10 ല​​ക്ഷം രൂ​​പ നേ​​രി​​ട്ട് ന​​ല്‍ക​​ണ​​മെ​​ന്നും കോ​​ട​​തി

കാ​​സ​​ർ​​ഗോ​​ഡ്: നാ​​ലാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​നി​​യെ ദു​​രു​​പ​​യോ​​ഗി​​ച്ച കേ​​സി​​ൽ അ​​ധ്യാ​​പ​​ക​​ന് 20 വ​​ര്‍ഷം ക​​ഠി​​ന ത​​ട​​വും 25,000 രൂ​​പ പി​​ഴ​​യും വി​​ധി​​ച്ചു. പി​​ഴ​​യ​​ട​​ച്ചി​​ല്ലെ​​ങ്കി​​ല്‍ ര​​ണ്ട് വ​​ര്‍ഷം അ​​ധി​​ക ത​​ട​​വ് അ​​നു​​ഭ​​വി​​ക്ക​​ണം. പീ​​ഡ​​ന​​ത്തി​​നി​​ര​​യാ​​യ പെ​​ണ്‍കു​​ട്ടി​​ക്കു സ​​ര്‍ക്കാ​​ര്‍ 10 ല​​ക്ഷം രൂ​​പ നേ​​രി​​ട്ട് ന​​ല്‍ക​​ണ​​മെ​​ന്നും കോ​​ട​​തി വി​​ധി​​ച്ചു. സം​​സ്ഥാ​​ന​​ത്തെ പോ​​ക്സോ കേ​​സു​​ക​​ളി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് സ​​ർ​​ക്കാ​​ർ നേ​​രി​​ട്ടു ന​​ഷ്ട​​പ​​രി​​ഹാ​​രം ന​​ല്കാ​​ൻ വി​​ധി​​യു​​ണ്ടാ​​കു​​ന്ന​​ത്.

രാ​​ജ​​പു​​രം പോ​​ലീ​​സ് സ്റ്റേ​​ഷ​​ന്‍ പ​​രി​​ധി​​യി​​ലെ സ​​ര്‍ക്കാ​​ര്‍ എ​​ല്‍പി സ്‌​​കൂ​​ൾ അ​​ധ്യാ​​പ​​ക​​നാ​​യ കി​​നാ​​നൂ​​ര്‍ കാ​​ളി​​യാ​​നം പെ​​രി​​യാ​​ലി​​ലെ പി. ​​രാ​​ജ​​ന്‍ നാ​​യ​​രെ(54)​​യാ​​ണ് കോ​​ട​​തി ശി​​ക്ഷി​​ച്ച​​ത്. 2018 ഒ​​ക്ടോ​​ബ​​ര്‍ 11 നാ​​യി​​രു​​ന്നു കേ​​സി​​നാ​​സ്പ​​ദ​​മാ​​യ സം​​ഭ​​വം ന​​ട​​ന്ന​​ത്.

ഒ​​ന്പ​​ത് വ​​യ​​സ് മാ​​ത്രം പ്രാ​​യ​​മു​​ള്ള വി​​ദ്യാ​​ർ​​ഥി​​നി​​യെ സ്കൂ​​ളി​​ലെ ഐ​​ടി സ്മാ​​ര്‍ട്ട് ക്ലാ​​സ് റൂ​​മി​​ല്‍ രാ​​ജ​​ന്‍ നാ​​യ​​ര്‍ പീ​​ഡി​​പ്പി​​ച്ചെ​​ന്നാ​​ണ് കേ​​സ്. സാ​​ധാ​​ര​​ണ ഇ​​ത്ത​​രം കേ​​സു​​ക​​ളി​​ല്‍ ലീ​​ഗ​​ല്‍ സ​​ര്‍വീ​​സ് അ​​ഥോ​​റി​​റ്റി മു​​ഖേ​​ന​​യാ​​ണു ന​​ഷ്ട​​പ​​രി​​ഹാ​​രം ന​​ല്‍കാ​​ന്‍ വി​​ധി​​ക്കാ​​റു​​ള്ള​​ത്.

Related posts

Leave a Comment