കായംകുളം: പൗരത്വ നിയമ ഭേദഗതിക്കെതിരെ എൽ ഡി എഫ് സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയിൽ അണിചേരാൻ വധൂവരൻമാര് വിവാഹ വേദിയിൽ നിന്നും വിവാഹ വേഷത്തിൽ എത്തിയത് വേറിട്ട കാഴ്ചയായി .
ഇന്നലെ കായംകുളം ദേശീയ പാതയിലാണ് നവദമ്പതികൾ പ്രതിഷേധത്തിൽ കണ്ണിയായത്. യു പ്രതിഭ എംഎൽഎക്കൊപ്പമാണ് ഇവര് മനുഷ്യമഹാ ശൃംഖലയിൽ അണിചേർന്നത്.
വധുവിന്റെയും വരന്റെയും കുടുംബാംഗങ്ങളും പ്രതിഷേധത്തിൽ അണിചേരാനെത്തി. കായംകുളം കീരിക്കാട് ഷെഹന മൻസിലിൽ ഷിജാ റിന്റെ മകൾ ഷെഹനയും കൊല്ലക്കടവ് കളീക്ക കിഴക്കതിൽ ഷറഫുദീന്റെ മകൻ ഷിനു വുമാണ് വിവാഹ വേഷത്തിൽ മനുഷ്യ മഹാ ശൃംഖലയിൽ അണിചേർന്നത്.
കായംകുളം കെ. എസ് ആർ ടി സി ജംഗ്ഷനിൽ യു പ്രതിഭ എം.എൽ എ ഭരണഘടനയുടെ ആമുഖം വായിച്ചു നൽകി.തുടർന്ന് പ്രതിജ്ഞാ വാചകവും ചൊല്ലി നൽകി.
സി. പി എം ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ, മുൻ എംപി സ്കറിയാ തോമസ് ,എൻ സുകുമാരപിള്ള, കെ.ജലാലുദ്ദീൻ മൗലവി ,ഒ ഹാരിസ്, ഷെയ്ഖ് പി ഹാരിസ്, നൗഷാദ് മാങ്കാംകുഴി ,എ അജികുമാർ, സാദത്ത് ചാരുംമൂട്, സജീവ്, അൻഷാദ്, സജി വള്ളുവന്താനം, ആർ ഗിരിജ തുടങ്ങിയവർ അണിനിരന്നു.