രൂപശ്രീയുടെ വസ്ത്രങ്ങളും തലമുടിയും നഷ്ടപ്പെട്ടത് എങ്ങനെ? പ്രതികളുടെ മൊഴികളില്‍ വൈരുധ്യം തുടരുന്നു; ദുര്‍മന്ത്രവാദം നടന്നിട്ടുണ്ടെന്ന കാര്യവും ഉറപ്പിക്കാന്‍ പോലീസ്

കാ​സ​ര്‍​ഗോ​ഡ് : മ​ഞ്ചേ​ശ്വ​രം മി​യാ​പ​ദ​വ് വി​ദ്യാ​വ​ര്‍​ധി​നി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ അ​ധ്യാ​പി​ക രൂ​പ​ശ്രീ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​ളു​ടെ മൊ​ഴി​ക​ളി​ല്‍ വൈ​രു​ധ്യം.

പ്ര​തി​ക​ളെ ഒ​റ്റ​യ്ക്കൊ​റ്റ​യ്ക്ക് ചോ​ദ്യം ചെ​യ്തി​ട്ടും അ​ധ്യാ​പി​ക​യു​ടെ വ​സ്ത്ര​ങ്ങ​ളും ത​ല​മു​ടി​യും ന​ഷ്ട​പ്പെ​ട്ട​ത് സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം മ​ജി​സ്ട്രേ​റ്റി​നു മു​ന്നി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യ​ലി​നാ​യി ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു​കി​ട്ടാ​ന്‍ ഇ​ന്ന് അ​പേ​ക്ഷ ന​ല്കും.

ചി​ല രാ​സ​വ​സ്തു​ക്ക​ള്‍ ക​ല​ര്‍​ത്തി നേ​ര​ത്തേ ത​യ്യാ​റാ​ക്കി​വ​ച്ച വെ​ള്ള​ത്തി​ലാ​ണ് രൂ​പ​ശ്രീ​യു​ടെ ത​ല മു​ക്കി​പ്പി​ടി​ച്ച​തെ​ന്ന് പ്ര​ധാ​ന പ്ര​തി​യാ​യ ചി​ത്ര​ക​ലാ അ​ധ്യാ​പ​ക​ന്‍ വെ​ങ്കി​ട്ട​ര​മ​ണ കാ​ര​ന്ത് മൊ​ഴി ന​ല്കി​യി​ട്ടു​ണ്ട്.

ഇ​ത് എ​ന്തു രാ​സ​വ​സ്തു​വാ​ണെ​ന്നോ എ​ങ്ങ​നെ ല​ഭി​ച്ചു​വെ​ന്നോ ഇ​തി​ന്‍റെ ഉ​ദ്ദേ​ശ്യം എ​ന്താ​യി​രു​ന്നു​വെ​ന്നോ ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഒ​രു​പ​ക്ഷേ ഈ ​രാ​സ​വ​സ്തു​വി​ന്‍റെ കാ​ഠി​ന്യം കൊ​ണ്ടാ​കാം രൂ​പ​ശ്രീ​യു​ടെ മു​ടി ന​ഷ്ട​പ്പെ​ട്ട​തെ​ന്നും അ​നു​മാ​നി​ക്കു​ന്നു​ണ്ട്.


സാ​ധാ​ര​ണ മ​ന്ത്ര​വാ​ദ​ത്തി​നാ​യി ഗു​രു​തി ത​യാ​റാ​ക്കു​ന്ന​ത് വെ​ള്ള​ത്തി​ല്‍ നി​ശ്ചി​ത അ​നു​പാ​ത​ത്തി​ല്‍ ചു​ണ്ണാ​മ്പും മ​ഞ്ഞ​ള്‍​പൊ​ടി​യും ക​ല​ര്‍​ത്തി​യാ​ണ്. ഈ ​മി​ശ്രി​ത​ത്തി​ന് ചോ​ര​യു​ടെ ക​ടും​ചു​വ​പ്പു​നി​റം ല​ഭി​ക്കു​ന്ന​തി​നാ​യി മ​റ്റു ചി​ല വ​സ്തു​ക്ക​ളും ചേ​ര്‍​ക്കാ​റു​ണ്ട്.

ഇ​ങ്ങ​നെ ത​യ്യാ​റാ​ക്കി​യ ഗു​രു​തി​യി​ലാ​ണോ രൂ​പ​ശ്രീ​യെ ത​ല താ​ഴ്ത്തി​പ്പി​ടി​ച്ച് ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന സം​ശ​യ​മാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു​മു​ള്ള​ത്. വെ​ള്ള​ത്തി​ല്‍ ചു​ണ്ണാ​മ്പി​ന്‍റെ അം​ശം കൂ​ടു​ന്ന​ത് മു​ടി​കൊ​ഴി​ച്ചി​ലി​ന് കാ​ര​ണ​മാ​കു​മെ​ന്ന വ​സ്തു​ത​യും ഇ​തി​ന് അ​ടി​വ​ര​യി​ടു​ന്നു.

നേ​ര​ത്തേ ഗു​രു​തി ത​യാ​റാ​ക്കി​വ​ച്ചാ​ണ് കൊ​ല ന​ട​ത്തി​യ​തെ​ങ്കി​ല്‍ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദു​ര്‍​മ​ന്ത്ര​വാ​ദം ന​ട​ന്നി​ട്ടു​ണ്ടെ​ന്ന കാ​ര്യ​വും ഉ​റ​പ്പി​ക്കാ​നാ​കും. ത​ന്‍റെ വ​സ്ത്ര​ങ്ങ​ളി​ല്‍ ഈ ​വെ​ള്ളം തെ​റി​ച്ചി​രു​ന്ന​തി​നാ​ല്‍ അ​വ പ​റ​മ്പി​ലി​ട്ട് ക​ത്തി​ച്ചു​ക​ള​ഞ്ഞ​താ​യും പ്ര​തി മൊ​ഴി ന​ല്കി​യി​ട്ടു​ണ്ട്. രൂ​പ​ശ്രീ​യു​ടെ വ​സ്ത്ര​ങ്ങ​ളും ഇ​തോ​ടൊ​പ്പം ക​ത്തി​ച്ചു​ക​ള​ഞ്ഞി​രി​ക്കാ​മെ​ന്നും സം​ശ​യി​ക്കു​ന്നു.

Related posts

Leave a Comment