കൊച്ചി: നടൻ ദിലീപ് ഹൈക്കോടതിയിൽ വീണ്ടും ഹർജി നൽകി. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനി തന്നെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രത്യേകം വിചാരണ വേണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസിനൊപ്പം ഈ കേസ് പരിഗണിക്കരുത്. ഈ കേസിൽ ഇര താനാണ്. പ്രതിയായ കേസിനൊപ്പം ഇരയായ കേസ് പരിഗണിക്കരുതെന്നാണ് ഹർജിയിൽ ദിലീപിന്റെ ആവശ്യം.
ദിലീപിനെ ഭീഷണിപ്പെടുത്തിയ കേസിൽ പൾസർ സുനി ഉൾപ്പടെ മൂന്ന് പ്രതികളുണ്ട്. വിഷ്ണു, സനൽ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.