കൂടത്തായി കൊലപാതക പരമ്പര; ജോ​ളി​യു​ടെ ജാ​മ്യാ​പേ​ക്ഷ​യെ ശ​ക്ത​മാ​യി എ​തി​ര്‍​ത്ത് പ്രോ​സി​ക്യൂ​ഷ​ന്‍;കു​ടും​ബാം​ഗ​ങ്ങ​ളും മ​ക്ക​ളു​മു​ള്‍​പ്പെ​ടെ​യു​ള്ള സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ന്‍ സാ​ധ്യ​ത

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ഏ​റെ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ മു​ഖ്യ​പ്ര​തി ജോ​ളി ജോ​സ​ഫി​ന്‍റെ ജാ​മ്യാ​പേ​ക്ഷയെ ശ​ക്ത​മാ​യി എ​തി​ര്‍​ത്ത് പ്രോ​സി​ക്യൂ​ഷ​ന്‍ . ജോ​ളി​യു​ടെ ആ​ദ്യ​ഭ​ര്‍​ത്താ​വ് റോ​യ്‌​തോ​മ​സ് വ​ധ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​ളി​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ ന​ല്‍​കി​യ ജാ​മ്യ​ഹ​ര്‍​ജി​യെ എ​തി​ര്‍​ത്തു​കൊ​ണ്ടാ​ണ് സ്‌​പെ​ഷല്‍ പ്രോ​സി​ക്യൂ​ട്ട​ര്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

കോ​ഴി​ക്കോ​ട് സെ​ഷ​ന്‍​സ് കോ​ട​തി (മൂ​ന്ന്)​യി​ലാ​ണ് ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്. കൂ​ട​ത്താ​യ് കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ ആ​റു കേ​സു​ക​ളി​ലും ജോ​ളി​ക്കെ​തി​രേ​യു​ള്ള പ്ര​ധാ​ന സാ​ക്ഷി​ക​ള്‍ ബ​ന്ധു​ക്ക​ളാ​ണ്. ജോ​ളി​യു​ടെ മ​ക്ക​ളു​ള്‍​പ്പെ​ടെ​യു​ള്ള​വ​രാ​ണ് സാ​ക്ഷി​ള്‍ . ജോ​ളി​ക്ക് ഏ​തെ​ങ്കി​ലും കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജാ​മ്യം അ​നു​വ​ദി​ച്ചാ​ല്‍ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്.

താ​മ​ര​ശേ​രി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​പ്പോ​ള്‍ ജോ​ളി സാ​ക്ഷി​ക​ളി​ല്‍ ഒ​രാ​ളു​മാ​യി സം​സാ​രി​ച്ച​ത് ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു. സാ​ക്ഷി​യെ സ്വാ​ധീ​നി​ച്ച​താ​ണെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ക​രു​തു​ന്ന​ത്. ഇ​പ്ര​കാ​രം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വ​ച്ചുത​ന്നെ സാ​ക്ഷി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ ജോ​ളി ശ്ര​മി​ച്ചി​ട്ടു​ണ്ട്.

ജാ​മ്യം അ​നു​വ​ദി​ക്കു​ന്ന പ​ക്ഷം ഇ​വ​രെ നേ​രി​ല്‍ കാ​ണു​ക​യും സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്യും. മ​ക്ക​ളു​ടെ ഭാ​വി​യെക്കു​റി​ച്ച് ബ​ന്ധു​ക്ക​ളെ ധ​രി​പ്പി​ക്കു​ക​യും സാ​ക്ഷി​മൊ​ഴി മാ​റ്റാ​ന്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തു​ക​യും ചെ​യ്യും. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം വ്യ​ക്ത​മാ​ക്കി​കൊ​ണ്ടാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ര്‍​ത്ത​ത്.

കോ​ഴി​ക്കോ​ട് സെ​ഷ​ന്‍​സ് കോ​ട​തി ഒ​ന്നി​ലാ​ണ് റോ​യ്‌​തോ​മ​സ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇ​ന്ന​ലെ ജ​ഡ്ജി അ​വ​ധി​യാ​യ​തി​നെ തു​ട​ര്‍​ന്ന് കേ​സ് മൂ​ന്നാം കോ​ട​തി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. കേ​സി​ല്‍ എ​തി​ര്‍​ഹ​ര്‍​ജി ന​ല്‍​കി​യ​ത​ല്ലാ​തെ വാ​ദം കേ​ട്ടി​രു​ന്നി​ല്ല. അ​ടു​ത്ത മാ​സം നാ​ലി​ന് കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ല്‍ അ​വ​സാ​നം കൊ​ല്ല​പ്പെ​ട്ട സി​ലി​യു​ടെ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ളു​ടെ കെ​മി​ക്ക​ല്‍ -ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യി​ല്‍ നി​ര്‍​ണാ​യക തെ​ളി​വു​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. സി​ലി​യെ സ​യ​നൈ​ഡ് ഉ​പ​യോ​ഗി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് തെ​ളി​യി​ക്കും വി​ധ​ത്തി​ലു​ള്ള തെ​ളി​വു​ക​ളാ​ണ് ല​ഭി​ച്ച​ത്.

സ​ര്‍​ക്കാ​ര്‍ അ​ധീ​ന​ത​യി​ലു​ള്ള ലാ​ബി​ലെ പ​രി​ശോ​ധ​യു​ടെ അ​ന്തി​മ ഫ​ലം ല​ഭി​ച്ചാ​ല്‍ കൂ​ട​ത്താ​യി കേ​സി​ലെ ജോ​ളി​ക്കെ​തി​രേ​യു​ള്ള ഏ​റ്റ​വും വ​ലി​യ തെ​ളി​വാ​യി ഇ​ത് മാ​റും. വാ​യു സ​ഞ്ചാ​ര​മി​ല്ലാ​ത്ത രീ​തി​യി​ലാ​ണ് സി​ലി​യെ സം​സ്‌​ക​രി​ച്ച​ത്.

അ​തി​നാ​ലാ​ണ് പ​രി​ശോ​ധ​നയി​ല്‍ ശ​രീ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന സ​യ​നൈ​ഡി​ന്‍റെ അം​ശം ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ച​ത്. ഇ​ത് മ​റ്റു കേ​സു​ക​ള്‍​ക്ക് കൂ​ടി സ​ഹാ​യ​ക​മാ​യ തെ​ളി​വാ​യി മാ​റു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ക​രു​തു​ന്ന​ത്.

Related posts

Leave a Comment