മാസ്ക് ധരിച്ച് നിൽക്കുന്ന ഫഹദിന്റെയും നസ്രിയയുടെയും പുതിയ ഫോട്ടോ കണ്ട് എല്ലാവരും ചോദിച്ചു തുടങ്ങി ‘എന്താ ഇവർ ഇങ്ങനെ’യെന്ന്.
ഇരുവരും മാസ്ക് ഉപയോഗിച്ച് മൂക്കും വായും മൂടിക്കെട്ടിയ ചിത്രമാണ് നസ്രിയ ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ചത്.
ഈ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇരുവരും ഒന്നിച്ച് തിയറ്ററിൽ റിലീസിനൊരുങ്ങുന്ന ട്രാൻസിന്റെ പ്രചാരണാർഥമാണോ ഇങ്ങനെയൊരു ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് അറിയില്ല.
ഇരുവരുടെയും കുസൃതിയുടെ ഭാഗമായിട്ടാകാം ഇങ്ങനെയൊരു ഫോട്ടോ ഇടാൻ കാരണമെന്ന അഭിപ്രായവും ഉയർന്നു വരുന്നുണ്ട്.